തൃശ്ശൂര്‍ : വേനല്‍ കനക്കുകയും ചൂട് അധി കരി ക്കുക യും ചെയ്ത കാലാവസ്ഥ യില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആന എഴു ന്നെള്ളി പ്പുകള്‍ വിലക്കി ക്കൊണ്ട് വനം വകുപ്പ് ഉത്തരവ് ഇറക്കി.
ഈ സമയങ്ങളില്‍ ആന കളെ എഴു ന്നെള്ളി ക്കുന്നതു മാത്ര മല്ല തുറസ്സായ സ്ഥല ങ്ങളില്‍ നിർത്തുന്നതും ലോറി യിൽ കയറ്റി കൊണ്ടു പോകുന്നതും നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ വ്യക്ത മാക്കുന്നു.
ആന ഉടമ കളെയും ഉത്സവ സംഘാട കരെ യും ഇക്കാര്യം അറിയി ക്കുവാനും വീഴ്ച വരുത്തുന്ന വർക്ക് എതിരെ നിയമ നട പടി എടുക്കു വാനും ഉത്തരവ് നിർദ്ദേശിക്കുന്നു.
രാവിലെ 10 മണിക്കും വൈകുന്നേരം മൂന്നര മണിക്കും ഇട യിൽ എഴുന്നള്ളി പ്പുകൾ പാടില്ല എന്നുള്ള വനം വകു പ്പി ന്റെ മുന്‍ ഉത്തരവ് പരിഷ്കരി ച്ചു കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കി യത്. ചൂടിനു മാറ്റം വരുന്ന തോടെ സമയ ക്രമ ത്തിലും മാറ്റം വരും.
ഉത്സവ ചടങ്ങുകൾക്ക് ബുദ്ധി മുട്ട് ഉണ്ടാകും എങ്കിലും കനത്ത ചൂട് ആന കൾക്കും തൊഴി ലാളി കൾക്കും ഉണ്ടാ ക്കുന്ന പ്രയാസ ങ്ങളെ പരി ഗണിച്ച് ആന ഉടമ കളും ആന ഏജൻറു മാരും ഉത്തരവ് അനുസരി ക്കും എന്ന് കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ ഭാര വാഹി കള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ എഴുപതോളം ആനകള്‍ ഇടഞ്ഞ് ഓടു കയും ആന യുടെ ആക്രമണ ത്തി ൽ ആറു പേർ മരി ക്കുകയും ചെയ്തു. വിശ്രമം ഇല്ലാതെ എഴു ന്നെള്ളി പ്പുകളും അസഹ്യമായ ചൂടും കാരണ മാണ് ആന അക്രമ കാരി യാവുന്നത് എന്ന് ആന വിദഗ്ധർ ചൂണ്ടിക്കാണിച്ചു. ഈ സാഹ ചര്യ ത്തിലാണ് ആന എഴു ന്നെള്ളി പ്പു കള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, ദുരന്തം, വന്യജീവി, സാമൂഹികം