മുത്തങ്ങ: വയനാട് ജില്ലയിലെ മുത്തങ്ങ റെഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മുത്തങ്ങ സ്വദേശി വാസുവിനെ (41) ആണ് ഇന്നലെ ഉച്ചയോടെ കാട്ടുപാതയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേതിനെ തുടര്‍ന്നാകാം മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഇതു വഴി കടന്നു പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം മൃതദേഹം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വാസുവിന് ഭാര്യയും അഞ്ചു മക്കളുമുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ദുരന്തം, വന്യജീവി