തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് കേരള ഘടകം സമാഹരിച്ച ക്യാന്‍സര്‍ ചികിത്സാ സഹായ നിധി വിതരണം തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡു തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി പി. ആര്‍. ഓ.
സുരേന്ദ്രന്‍ ചുനക്കര സ്വീകരിച്ചു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് ഏഷ്യ – ആസ്ട്രലേഷ്യാ റീജിയണല്‍ ഡയറക്ടര്‍ ഡോ. നാപോപാങ് മുഖ്യാതിഥി ആയിരുന്നു.
പാവപ്പെട്ട രോഗികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായമായും രോഗ നിര്‍ണയം നേരത്തെ നടത്തുന്നതിനുമാണ് ഫണ്ട് രൂപീകരിച്ചത്. സൊസൈറ്റി അംഗങ്ങളുടെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ – പൊതു മേഖലാ ആശുപത്രികളിലെ ക്യാന്‍സര്‍ ചികിത്സക്കുള്ള അടിസ്ഥാന സൌകര്യ വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുക.
ഐ. എസ്. ആര്‍. ടി. ദേശീയ പ്രസിഡണ്ട് ആനയറ ജയകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് മലയത്ത്, സംസ്ഥാന ഘടകം പ്രസിഡണ്ട് എം. ജെ. ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ ആര്‍. ചന്ദ്രന്‍, രാജേഷ് കേശവന്‍, രാജീവ് കൃഷ്ണന്‍, ജോസഫ് ഓസ്റ്റിന്‍, ആര്‍. ജോയിദാസ്, ജോയി കുറുപുഴ, സി. കെ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
– അയച്ചു തന്നത് : രാജേഷ് കേശവന്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം