വാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക് കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീകളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, തൊഴിലാളി, ദുരന്തം, പരിസ്ഥിതി, വന്യജീവി
കാട്ടിലായാലും നാട്ടിലായാലും ആനകള്‍ മനുഷ്യരുടെ ജീവിതത്തിനു ഒരു വലിയ തടസ്സമായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെയും ആനയോടിയിട്ടുണ്ടെന്ന് വാര്‍ത്ത കണ്ടു.