2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ. നിലവിലെ വിലയില്‍ നിന്നും ആറ് മടങ്ങ് വര്‍ധനവ് വരുത്താനാണ് ടെലികോം മന്ത്രാലയത്തോട് ട്രായ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ടെലികോം വകുപ്പ് അംഗീകാരം നല്‍കിയാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടാവുക. 6.2 മെഗാഹെട്‌സ് വരെ നിലവില്‍ 1,658 കോടി രൂപയാണ് ഈടാക്കുന്നത്. ഇത് 10,972.45 കോടിയാക്കി ഉയര്‍ത്താനാണ് നീക്കം. 6.2 മെഗാഹെട്‌സിന് മുകളിലുള്ള ഓരോ സ്‌പെക്ട്രത്തിനും 4,571.87 കോടി രൂപയുടെ ചെലവ് സര്‍ക്കാരിന് വരുന്നുണ്‌ടെന്ന് ശിപാര്‍ശയില്‍ ട്രായ് പറയുന്നു.
പുതിയ നിരക്കുകള്‍ക്ക് 2010 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. നിരക്കുകള്‍ ഓരോ സര്‍ക്കിളിലും വ്യത്യസ്തമായിരിക്കും. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് കേരളത്തിലെ 3ജി ലേലത്തുകയേക്കാള്‍ ഒന്നേകാല്‍ മടങ്ങ് കൂടുതലായിരിക്കും പുതിയ 2 ജിയുടെ ലേലത്തുക.
ബി.എസ്.എന്‍ .എല്‍ . അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍ .എല്ലിനും എം.ടി.എന്‍ .എല്ലിനും പുറമെ സ്വകാര്യ കമ്പനികളായ ഭാരതി, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവരും കരാര്‍ ഉറപ്പിച്ച 6.2 മെഗാഹേര്‍ട്‌സില്‍ നിന്ന് അധികമായി സ്‌പെക്ട്രം ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാവരും തന്നെ വന്‍ തുക അധികമായി നല്‍കേണ്ടിവരും. ഈ ശുപാര്‍ശ ടെലികോം വകുപ്പ് അംഗീകരിച്ചാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്