ന്യൂഡെല്‍ഹി/തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധിയിലൂടെ പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റ വിമുക്തമായതായും, വിധി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിധിയെ എതിര്‍ക്കുന്നില്ലെന്നും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പടയങ്കണ്ടി രവീന്ദ്രന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവരെ മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരെ വ്യാപകമായ ഗൂഢാലോചന നടന്നെന്നും കോടതി വിധിയിലൂടെ അത് പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പി.കെ. കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നതെന്ന് പിണറായി പറഞ്ഞു.
വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും എന്നാല്‍ വിധിയോടെ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്നും ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണമായ ശിക്ഷാവിധി വരട്ടെ എന്നും കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്
ടി പി കൊലപാതകത്തിൽ സി .പി.എമ്മിന് ഒരുവിധത്തിലും പങ്ക് ഇല്ലെന്നു ടി പി കൊലചെയ്യപ്പെട്ട അന്നുമുതൽ തൊട്ടു നിങ്ങൾ സ്ഥാപിച്ചെടുക്കാൻ കാണിച്ച അസാധാരണമായ വ്യഗ്രത ഒന്നുകൊണ്ടുമാത്രംതന്നെ കാര്യങ്ങളുടെ നിജസ്ഥിതി ഏറെക്കുറെ എന്തായിരിക്കുമെന്ന് ഇവിടത്തെ ജനങ്ങൾ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. ഇപ്പൊ കോടതി വിധിയോടെ സി.പി.എം പൂര്‍ണമായും
കുറ്റവിമുക്തമായെന്നുള്ള നിങ്ങളുടെ വാദം ഒരു കോമാളിയുടെ ആളെ ചിരിപ്പിക്കാനുള്ള വാക്കായേ ചില മുതിർന്ന പാർട്ടി വ്യക്താക്കളും,അണികളുംപോലും കണക്കാക്കുന്നുള്ളൂ എന്നുള്ളതാണ് യാഥാർത്ഥ്യം.നിങ്ങൾക്ക് *ഒരു ചുക്കും*അറിയില്ലാ എന്ന് അഹങ്കരിക്കുന്ന ഭോഷ്ന്മ്മാർക്ക് എല്ലാം അറിയാമെന്നും ഇന്നാട്ടിലെ പൊതുജനത്തിനറിയാം.കോടതി വിധിയുടെ മറവിൽ പത്ര ദ്രിശ്യമാധ്യമങ്ങള്ക്ക് മുന്നിലെ വെറും ഒരു പ്രസ്ത്താവനകൊണ്ടു ഈ നിഷ്ടൂരവധത്തിന്റെ പിറകിലെ പാർട്ടിമേലാളന്മാരുടെ ഗൂഢാലോചനയെ ലളിതവൽക്കരിക്കാമെന്നും ഇന്നാട്ടിലെ പ്രബുധ്ദരായ ജനങ്ങളെ മുഴുവൻ കബളിപ്പിച്ചു തിരുത്തിക്കളയാം എന്ന് കരുതേണ്ട .