റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.
റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.