സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. യു. എസ്. രഹസ്യാന്വേഷണ വിഭാഗ ത്തിന്റെ റിപ്പോര്‍ട്ടു കളെ അടി സ്ഥാനമാക്കി അന്താരാഷ്ട്ര മാധ്യമ ങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
കിം ജോംഗ് ഉന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ എന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രംപ്രസിദ്ധീ കരിച്ചിരുന്നു. അവസാനമായി കിം മാധ്യമങ്ങളെ അഭി മുഖീകരിച്ചത് ഏപ്രിൽ 11 ന് ആയിരുന്നു. അതിനു ശേഷം കിം പൊതു വേദികളിൽ എത്തി യിട്ടില്ല.
ഏപ്രിൽ 12 ന് കിമ്മിനു ഹൃദയ ശസ്ത്രക്രിയ നടന്നു എന്നും അതിനു ശേഷം ആരോഗ്യ സ്ഥിതി ഗുരുതരം ആണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യ ങ്ങളെ കുറിച്ച് സ്ഥിരീകരണം നല്‍കു വാന്‍ ദക്ഷിണ കൊറിയ ഇതു വരെ രംഗ ത്തു വന്നിട്ടില്ല.
പിതാവ് കിംഗ് യോംഗ് ഇല്‍ മരിച്ചതിനെ തുടര്‍ ന്ന് 2011 ഡിസംബറില്‍ ആയിരുന്നു കിം ജോംഗ് ഉന്‍ ഭരണ സാരഥ്യം ഏറ്റെടുത്തത്.
ഉത്തര കൊറിയ യുടെ സ്ഥാപകന്‍ കിം ഇല്‍ സുംഗി ന്റെ ജന്മ ദിനം എപ്രില്‍ 15 ന് രാജ്യം വളരെ പ്രാധാന്യ ത്തോടെ ആഘോഷിച്ചു വരുന്നുണ്ട്. കിം ജോംഗ് ഉന്നി ന്റെ മുത്തച്ഛന്‍ കൂടിയാണ് ഇദ്ദേഹം.
ഉത്തര കൊറിയ യുടെ ചരിത്രത്തില്‍ വളരെ പ്രധാന പ്പെട്ട ഈ ആഘോഷ ത്തില്‍ നിന്നും കിം ഇതുവരെ മാറി നിന്നിട്ടില്ല. ഇപ്രാവശ്യം കിമ്മി ന്റെ അസാന്നിദ്ധ്യ മാണ് ഇപ്പോള്‍ മാധ്യമ ങ്ങളില്‍ ചര്‍ച്ച ചെയ്യ പ്പെടുന്നതും അദ്ദേഹം രോഗ ബാധിത നാണ് എന്നു പറയുന്നതിനും കാരണം.
Wiki : Kim Jong un