ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

July 22nd, 2020

uae-mars-mission-hope-probe-ePathram
ദുബായ് : എമിറേറ്റ്സ് മാർസ് മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജപ്പാനിലെ തനെ ഗാഷിമ ബഹിരാ കാശ കേന്ദ്ര ത്തിൽ നിന്നും ചൊവ്വാ ഗ്രഹ ത്തിലേക്ക് കുതിച്ചുയര്‍ന്ന യു. എ. ഇ. യുടെ ചൊവ്വാ പേടകം ‘ഹോപ്പ് പ്രോബ്’ വിവിധ ഘട്ടങ്ങൾ പിന്നിട്ട് വിജയകര മായി മുന്നോട്ട് പോവുകയാണ് എന്ന് അധികൃതര്‍.

പേടകത്തിന്റെ സഞ്ചാര ഗതിയും സിഗ്നലുകളും കൃത്യ മാണ് എന്ന് എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

July 21st, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.

കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു. 

വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.

 

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

May 17th, 2020

covid-19-spraying-disinfectants-can-be-harmful-ePathram
ജനീവ : നിരത്തുകളിലും പൊതു സ്ഥല ങ്ങളിലും അണു നാശിനി തളിച്ചതു കൊണ്ട് കൊറോണ വൈറസ് നശിക്കുക യില്ല എന്ന് W H O (ലോക ആരോഗ്യ സംഘടന) അറിയിച്ചു. ഇതു മൂലം മനുഷ്യര്‍ക്ക് ആരോഗ്യ പരമായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും W H O മുന്നറി യിപ്പ് നല്‍കി. ശാരീരികമായും മാനസികമായും ദോഷകര മായി ബാധിക്കും എന്നു മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല.

ക്ലോറിന്‍ അടക്കമുള്ള രാസവസ്തു ക്കളും കണ്ണ്, ത്വക്ക്, ശ്വാസ കോശം, ആമാശയം എന്നി വക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ തുരത്താന്‍ ചില ലോക രാജ്യ ങ്ങളില്‍ അണു നാശിനി തളിക്കുന്നത് പതി വാക്കി യിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

പൊതുസ്ഥല ങ്ങളിലെ അണു നാശിനി പ്രയോഗം ഫലപ്രദമല്ല എന്നതു പോലെ ത്തന്നെ കെട്ടിട ങ്ങള്‍ക്ക് ഉള്ളിലും ഇത് പ്രയോജന രഹിത മാണ്. തുണിയോ അതു പോലെ ഉള്ള എന്തെ ങ്കിലും ഉപയോഗിച്ച് അണു നാശിനി പുരട്ടുകയാണ് വേണ്ടത്.

നിരത്തുകള്‍, കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപന ങ്ങള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ അടി ഞ്ഞു കൂടിയിരി ക്കുന്ന മാലിന്യ ങ്ങളും മറ്റ് അവ ശിഷ്ട ങ്ങളും അണു നാശിനിയെ നിര്‍വ്വീര്യ മാക്കും.

അതു കൊണ്ട് ഇത്തരം സ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചു കൊണ്ടോ പുക പോലെ യുള്ള സംവിധാന ങ്ങളി ലൂടെയോ കൊറോണ വൈറസി നെയോ മറ്റു രോഗാണു ക്കളെയോ അകറ്റാം എന്നത് തെറ്റിദ്ധാരണയാണ് എന്നും ലോക ആരോഗ്യ സംഘടന പറയുന്നു.

പൊതുവഴികളും നിരത്തുകളും രോഗാണു ക്കളുടെ സംഭരണ ശാലകള്‍ അല്ല എന്നും പൊതു സ്ഥല ങ്ങളിലെ അനാവശ്യ മായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷ ഫലങ്ങള്‍ ഉള വാക്കും എന്നും മുന്നറിയിപ്പില്‍ W H O അടി വരയിട്ടു പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

February 27th, 2020

ayush-international-conference-exhibition-ePathram
ദുബായ് : അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റ റിൽ നടക്കും. കേന്ദ്ര സഹ മന്ത്രി മാരായ ശ്രീപദ് നായിക്, വി. മുരളീ ധരൻ എന്നി വർ ഉദ്ഘാടന സമ്മേളന ത്തിൽ സംബന്ധിക്കും.

ആയുർവേദ, യോഗ ആന്‍ഡ് നാച്ചു റോപ്പതി, യുനാനി, സിദ്ധ,ഹോമി യോപ്പതി എന്നിവ യുടെ സമ്മോഹന മായ ആയുഷ് സമ്മേളനത്തിൽ ഈ മേഖല കളിലെ വിദഗ്ധർ പ്രബന്ധ ങ്ങൾ അവതരിപ്പിക്കും. 25 രാജ്യ ങ്ങളിൽ നിന്നുമായി ആയിരത്തി ഇരു നൂറോളം പ്രതി നിധി കൾ ആയുഷ് സമ്മേളന ത്തില്‍ പങ്കെടുക്കും എന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.

ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടു പിടി ത്ത ങ്ങൾ, ചികിത്സാ രീതി കൾ, ഗവേഷണ ങ്ങൾ, ഔഷധ ങ്ങൾ എന്നിവ യെ കുറിച്ചുള്ള വിവര ങ്ങൾ പരസ്പരം കൈ മാറു കയും ആയുഷ് ഉൽപന്ന ങ്ങളുടെ വിപണന ത്തിലും മറ്റും ഇന്ത്യ യും യു. എ. ഇ. യും തമ്മി ലുള്ള സഹകരണം വർദ്ധിപ്പിക്കുക യുമാണ് ആയുഷ് സമ്മേളന ത്തിലൂടെ ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

October 31st, 2019

india-to-adopt-brazil-model-human-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി മുല പ്പാൽ ബാങ്കുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുളുടെ മാതൃക യിലാണ് ഇന്ത്യയിലും ഇതു നടപ്പാക്കുക എന്നും മന്ത്രി അറിയിച്ചു.

ശേഖരിച്ച മുലപ്പാൽ പാസ്ച്വറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു 6 മാസം വരെ കേടു വരാതെ റഫ്രി ജറേ റ്ററിൽ സൂക്ഷിക്കാൻ കഴി യുന്ന സംവി ധാന മാണ് മുലപ്പാൽ ബാങ്കുകളില്‍.

പ്രസവ സമയത്തും വാക്സി നേഷനു വരുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുക. ബ്രിക് രാജ്യ ങ്ങളിലെ ആരോഗ്യ മന്ത്രി മാരുടെ സമ്മേളനം കഴിഞ്ഞു വന്ന തിനു ശേഷം മാധ്യമ ങ്ങളോടു സംസാരി ക്കുകയാ യിരുന്നു മന്ത്രി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

Page 6 of 16« First...45678...Last »

« Previous Page« Previous « എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍
Next »Next Page » മഹ ചുഴലിക്കാറ്റ് : 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha