കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

April 8th, 2021

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ബറാഖ ആണവ നിലയ ത്തിൽ വ്യാവസായിക അടിസ്ഥാന ത്തിലുള്ള ഊർജ്ജ ഉല്പാദനത്തിന്‌ തുടക്കമായി. ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് ആരംഭിച്ചത്.

അബുദാബി എമിറേറ്റിലെ അല്‍ ദഫ്ര മേഖല യില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് നാല് എ. പി. ആര്‍ -1400 യൂണിറ്റുകള്‍ ഉള്ള ലോകത്തി ലെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ ഒന്നാണ്. ഇതിൽ ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് തുടങ്ങിയത്. ബാക്കി മൂന്ന് യൂണിറ്റു കളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്.

- pma

വായിക്കുക: , ,

Comments Off on ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

April 8th, 2021

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ബറാഖ ആണവ നിലയ ത്തിൽ വ്യാവസായിക അടിസ്ഥാന ത്തിലുള്ള ഊർജ്ജ ഉല്പാദനത്തിന്‌ തുടക്കമായി. ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് ആരംഭിച്ചത്.

അബുദാബി എമിറേറ്റിലെ അല്‍ ദഫ്ര മേഖല യില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് നാല് എ. പി. ആര്‍ -1400 യൂണിറ്റുകള്‍ ഉള്ള ലോകത്തി ലെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ ഒന്നാണ്. ഇതിൽ ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് തുടങ്ങിയത്. ബാക്കി മൂന്ന് യൂണിറ്റു കളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്.

- pma

വായിക്കുക: , ,

Comments Off on ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ

February 10th, 2021

uae-mars-mission-hope-probe-ePathram
ദുബായ് : യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്’ വിജയകര മായി ചൊവ്വ യുടെ ഭ്രമണ പഥ ത്തിൽ എത്തി. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് യു. എ. ഇ.

ഇന്ത്യ, സോവിയറ്റ്‌ യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങള്‍ ആയി രുന്നു ചൊവ്വ ദൗത്യം ഇതിനു മുമ്പ് വിജയകരമായി പൂർത്തി യാക്കി യത്. അതോ ടൊപ്പം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയി പ്പിക്കുന്ന മൂന്നാമത്തെ രാജ്യവും ആയി യു. എ. ഇ.

2020 ജൂലായ് മാസ ത്തിലാണ് ഹോപ്പ് പ്രോബ് ജപ്പാനില്‍ നിന്നും കുതിച്ചു ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി യാണ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ പ്രവേ ശിച്ചത്.

ഹോപ്പ് പ്രോബിന് ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂര്‍ സമയം എടുക്കും. എതാനും ദിവസ ങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഹോപ്പ് പ്രോബില്‍ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്ര ങ്ങൾ ഭൂമിയിൽ എത്തും. ചൊവ്വ യിലെ ഒരു വര്‍ഷക്കാലം (ഭൂമി യിലെ 687 ദിവസങ്ങള്‍) വിവര ങ്ങൾ ശേഖ രിക്കും.

എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാ റെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണ ങ്ങള്‍ വഴിയാണ് വിവര ശേഖ രണം നടത്തുന്നത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ

Page 4 of 16« First...23456...10...Last »

« Previous Page« Previous « കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
Next »Next Page » പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha