ചെന്നൈ : ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമി നാഥന്‍ (98) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി കിടപ്പില്‍ ആയിരുന്നു. ചെന്നൈ യിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മങ്കൊമ്പ് സാംബശിവന്‍ സ്വാമി നാഥൻ എന്നാണ് മുഴുവന്‍ പേര്.
1925 ആഗസ്റ്റ് 7 ന് തമിഴ് നാട്ടിലെ കുംഭ കോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് തറവാട്.
ആദ്യമായി ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞനാണ് എം. എസ്. സ്വാമി നാഥന്‍.
പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകള്‍ നേടി.
എം. എസ്. സ്വാമി നാഥനു ലഭിച്ച മറ്റു പ്രധാന ബഹുമതികൾ ;
1961-ൽ ഭട് നഗർ അവാർഡ്.
1971-ൽ മാഗ്സാസെ അവാർഡ്.
1987-ൽ റോമിൽ നടന്ന ഐക്യ രാഷ്ട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി.
1987-ൽ വേൾഡ് ഫുഡ് പ്രൈസ്.
2000-ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം.
2021-ൽ കേരള ശാസ്ത്ര പുരസ്കാരം.