കാംബ്രിഡ്ജ്: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെയും ചന്ദ്ര എക്സ് റേ നിരീക്ഷണകേന്ദ്രത്തിൻ്റേയും സഹായത്തോടെ ഇന്നേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ തമോദ്വാരം (ബ്ളാക്ക് ഹോൾ) കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരമാണ് കണ്ടെത്തിയത്.
പ്രപഞ്ചോൽപ്പത്തിക്ക് നിദാനമായ ബിഗ് ബാങ്ങിന് ശേഷം നാൽപ്പത് കോടി വർഷങ്ങൾ കഴിഞ്ഞാണ് ഈ തമോദ്വാരം രൂപപ്പെട്ടത് എന്നാണ് നിഗമനം.
നേച്ചർ ജേർണലിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച കണ്ടെത്തലിൽ ഈ തമോദ്വാരത്തിന് സൂര്യനേക്കാൾ ദശലക്ഷം മടങ്ങ് ഭാരമുണ്ട് എന്ന് വെളിപ്പെടുത്തുന്നു.