ദുബായ് : യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്’ വിജയകര മായി ചൊവ്വ യുടെ ഭ്രമണ പഥ ത്തിൽ എത്തി. ഈ നേട്ടം കൈവരി ക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് യു. എ. ഇ.
ചൊവ്വ ദൗത്യം ഇതിനു മുമ്പ് വിജയകരമായി പൂർത്തി യാക്കിയത് ഇന്ത്യ, സോവിയറ്റ് യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യ ങ്ങള്‍ ആയിരുന്നു . അതോടൊപ്പം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയി പ്പിക്കുന്ന മൂന്നാമത്തെ രാജ്യവും ആയി യു. എ. ഇ.
2020 ജൂലായ് മാസ ത്തിലാണ് ഹോപ്പ് പ്രോബ് ജപ്പാനില്‍ നിന്നും കുതിച്ചു ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി യാണ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.
Today, we are proud of our achievement in increasing the UAE’s contribution to the Global Science Community, developing the UAE’s scientific capabilities and developing the science & technology sector in our nation. pic.twitter.com/cfb6w7Uciy
— Hope Mars Mission (@HopeMarsMission) February 9, 2021
ഹോപ്പ് പ്രോബിന് ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണി ക്കൂര്‍ സമയം എടുക്കും. എതാനും ദിവസ ങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഹോപ്പ് പ്രോബില്‍ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമി യിൽ എത്തും. ചൊവ്വ യിലെ ഒരു വര്‍ഷക്കാലം (ഭൂമി യിലെ 687 ദിവസങ്ങള്‍) വിവര ങ്ങൾ ശേഖ രിക്കും.
എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാ റെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണ ങ്ങള്‍ വഴിയാണ് വിവര ശേഖരണം നടത്തുന്നത്.
- നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയില്‍
- ചൊവ്വാ പര്യവേക്ഷണം : മംഗള്യാന് ഭ്രമണ പഥത്തില്‍
- ചൊവ്വയില്‍ ജല സാന്നിദ്ധ്യം : തെളിവുകളുമായി നാസ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ബഹുമതി, യു.എ.ഇ., ശാസ്ത്രം, സാങ്കേതികം