ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.
In response to commitment shown by public to precautionary measures, MoI suspends all vehicle movement permits and applications during National #DisinfectionProgramme#WamNewshttps://t.co/q7r270RYEy pic.twitter.com/Rv9Sc0csK4
— WAM English (@WAMNEWS_ENG) April 1, 2020
ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.
ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.
ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.
എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.
- pma