ദുബായ് : ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫാ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യു. എ. ഇ. പ്രസിഡണ്ട് പദവി യില്‍ എത്തിയതിന്റെ വാര്‍ഷിക ദിന മായ നവംബർ മൂന്ന് പതാക ദിനം ആചരിക്കുവാനും അന്നേ ദിവസം ദേശീയ പതാക ഉയർത്തു വാനും ആഹ്വാനം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
എല്ലാ പൗരന്മാരേയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെ യും മന്ത്രി മാരെയും സ്കൂളു കളെയും നവംബർ മൂന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തു ന്നതി നായി ക്ഷണി ക്കുന്നു. നമ്മുടെ ഐക്യ ത്തിന്റെയും പരമാധി കാര ത്തിന്റെയും അടയാള മാണ് യു. എ. ഇ. ദേശീയ പതാക.
യു. എ. ഇ. യിൽ നില കൊള്ളുന്ന തിന്റെ അടയാള മായി നാം ഇത് ഒരുമിച്ച് ഉയർത്തും എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 2013 മുതലാണ് പതാക ദിനാചരണ ത്തിന് തുടക്കം കുറിച്ചത്.