നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

October 25th, 2020

november-3-uae-flag-day-celebration-ePathram
ദുബായ് : ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫാ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യു. എ. ഇ. പ്രസിഡണ്ട് പദവി യില്‍ എത്തിയതിന്റെ വാര്‍ഷിക ദിന മായ നവംബർ മൂന്ന് പതാക ദിനം ആചരിക്കുവാനും അന്നേ ദിവസം ദേശീയ പതാക ഉയർത്തു വാനും ആഹ്വാനം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

എല്ലാ പൗരന്മാരേയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെ യും മന്ത്രി മാരെയും സ്കൂളു കളെയും നവംബർ മൂന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തു ന്നതി നായി ക്ഷണി ക്കുന്നു. നമ്മുടെ ഐക്യ ത്തിന്റെയും പരമാധി കാര ത്തിന്റെയും അടയാള മാണ് യു. എ. ഇ. ദേശീയ പതാക.

യു. എ. ഇ. യിൽ നില കൊള്ളുന്ന തിന്റെ അടയാള മായി നാം ഇത് ഒരുമിച്ച് ഉയർത്തും എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.  2013 മുതലാണ് പതാക ദിനാചരണ ത്തിന് തുടക്കം കുറിച്ചത്.

* നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു 

- pma

വായിക്കുക: , , , , , , , ,

Comments Off on നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

October 25th, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : ഉപയോഗിച്ച ഫേയ്സ് മാസ്കു കള്‍ നിരത്തു കളില്‍ വലിച്ചെ റിയുന്ന പ്രവണത ആളു കളില്‍ അധികരിച്ചു വരികയാണ് എന്നും അതു കൊണ്ട് തന്നെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശ്ശന മാക്കുന്നു എന്നും അബു ദാബി പോലീസ്.

നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപ യോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടു കെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ. ഉപയോഗിച്ച ഫേയ്സ് മാസ്‌കും ഗ്ലൗസ്സു കളും വാഹന ങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളില്‍ വലിച്ച് എറിയു ന്നത് പരിഷ്കൃത സമൂഹ ത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.

ഇത്തരം നടപടികൾ ഗുരുതരമായ ആരോഗ്യ – പാരിസ്ഥി തിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തര ക്കാര്‍ക്ക് എതിരെ നിലവില്‍ നിയമം ഉണ്ട് എങ്കിലും നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കിയിരിക്കുക യാണ് എന്നു അബുദാബി പോലീസ് സോഷ്യല്‍ മീഡിയ കളിലൂടെ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

നബിദിനം : ഒക്ടോബര്‍ 29 ന് പൊതു അവധി

October 22nd, 2020

green-dome-masjid-ul-nabawi-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ച (റബീഉല്‍ അവ്വല്‍ 12) പൊതു അവധി പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളി യാഴ്ച യിലെ വാരാന്ത്യ അവധി കൂടി ചേർത്ത് രണ്ടു ദിവസ വും സർക്കാർ ജീവന ക്കാർക്ക് ശനിയാഴ്ച ത്തെ അവധി കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്ച ജോലി യില്‍ എത്തി യാല്‍ മതിയാവും.

* Twitter 

- pma

വായിക്കുക: ,

Comments Off on നബിദിനം : ഒക്ടോബര്‍ 29 ന് പൊതു അവധി

ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന

October 15th, 2020

indian-passport-cover-page-ePathram
അബുദാബി : പാസ്സ് പോര്‍ട്ടുകള്‍ പുതുക്കുവാന്‍ ഇന്ത്യന്‍ എംബസ്സി യുടെ നിബന്ധനകള്‍ നിലവില്‍ വന്നു. നിലവിൽ കാലാവധി തീർന്നതും അല്ലെങ്കിൽ നവംബർ 30 ന് മുൻപ് കാലാവധി തീരുന്നതും ആയിട്ടുള്ള പാസ്സ് പോര്‍ട്ടു കള്‍ മാത്രമേ ഉടനെ പുതുക്കുകയുള്ളൂ.

കൊവിഡ് വൈറസ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യ ത്തില്‍ സാമൂഹിക അകലം പാലിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗം കൂടിയാണ് ഇത്. പാസ്സ് പോര്‍ട്ട് സംബന്ധമായ അടിയന്തര സേവനങ്ങള്‍ക്കു വേണ്ടി ആവശ്യമുള്ള രേഖ കൾ എല്ലാം cons.abudhabi @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കാം. എല്ലാ ഇ – മെയിലു കളോടും എംബസ്സി പ്രതികരി ക്കുകയും ആവശ്യമായ കോൺസുലർ സേവനം ഉടൻ നൽകുകയും ചെയ്യും എന്നും വാർത്താ കുറിപ്പിൽ  ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

September 28th, 2020

police-warning-about-fake-social-media-messages-ePathram

അബുദാബി : സാമൂഹിക മാധ്യമങ്ങളി ലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്ക് കര്‍ശ്ശന മുന്നറി യിപ്പു നല്‍കി അധികൃതര്‍. യു. എ. ഇ. യിൽ വീണ്ടും ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നു എന്ന രീതി യില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു.

വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ 20,000 ദിർഹം പിഴ ഈടാക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സർക്കാർ സംവിധാനങ്ങളിലുള്ള ഔദ്യോഗിക മാധ്യമ ങ്ങളിലെ വാർത്തകൾ മാത്രം വിശ്വസി ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

Page 54 of 158« First...102030...5253545556...607080...Last »

« Previous Page« Previous « കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു
Next »Next Page » അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha