റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

September 11th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടുകയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നും അബുദാബി പോലീസ്.

റോഡിൽ മത്സര ഓട്ടം, റെഡ് സിഗ്നൽ മറി കടക്കല്‍, പോലീസ് വാഹന ങ്ങൾ കേടു വരുത്തുക, സാധുത യുള്ള ലൈസൻസ് പ്ലേറ്റ് വെക്കാതെ വാഹനം തെരുവില്‍ ഇറക്കു കയുംചെയ്യുന്ന ഡ്രൈവർ മാര്‍ക്ക് എതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

September 9th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയി ലേക്ക് യാത്ര തിരിക്കുന്നവർക്ക് ആവശ്യ മായ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടിനു പുതിയ സംവിധാനം ഒരുക്കി എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് രംഗത്ത്.

യാത്രക്കാര്‍ 150 ദിര്‍ഹം മുടക്കി യാല്‍ എൻ. എം. സി. ഹെൽത്ത് കെയര്‍ ഗ്രൂപ്പ് ക്ലിനിക്കു കളില്‍ നിന്നും കൊവിഡ് ടെസ്റ്റ് റിസല്‍ട്ടു വാങ്ങാം. മാത്രമല്ല വീടു കളില്‍ എത്തി ടെസ്റ്റു നടത്തുന്നതിന്ന് 190 ദിര്‍ഹം മുടക്കിയാല്‍ മതി.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റു കളിലാണ് സേവനം ഏർപ്പെടുത്തി യിരി ക്കുന്നത് എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് അറിയിച്ചു.

തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സ്ംസ്ഥാന ങ്ങളി ലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിപ്പ് വന്നതിനു പിന്നാലെ യാണ് എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് പുതിയ സംവിധാനം ഒരുക്കി യിരി ക്കുന്നത്.

എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത്, എയർ ബബിൾ പദ്ധതി കൾ പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർ. ടി. – പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് നൽകണം.

- pma

വായിക്കുക: , , , , , ,

Comments Off on കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല

September 2nd, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : യു. എ. ഇ. യിൽ നിന്നും ഇന്ത്യ യിലേക്ക് തിരികെ പോകുവാന്‍ ഇന്ത്യന്‍ എംബസ്സി യിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് നയതന്ത്ര കാര്യാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യോമ ഗതാഗത യാത്രാ സംവിധാനം (എയർ ബബിൾ) കരാർ ഒപ്പു വെച്ചതിന്റെ അടിസ്ഥാന ത്തിലാണ് പുതിയ തീരുമാനം. ഇനി യാത്ര ക്കാർക്ക് വിമാന ക്കമ്പനികളില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം.

- pma

വായിക്കുക: , , ,

Comments Off on നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല

Page 56 of 158« First...102030...5455565758...708090...Last »

« Previous Page« Previous « സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി
Next »Next Page » സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha