അബുദാബി : സ്വകാര്യ മേഖല യിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി ശിശു പരി പാലന ത്തിന് രക്ഷാ കർതൃ അവധി ലഭിക്കും. കുഞ്ഞ് ജനിച്ചാല്‍ അഞ്ചു ദിവസം ശമ്പള ത്തോടെ അച്ഛനും അവധി എടുക്കാം എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് ഇറക്കി.
ലിംഗ സമത്വം, തുല്യ അവസരം എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കുക എന്നതി നോടൊപ്പം കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തു വാനും മാതാ പിതാക്കളുടെ കൂട്ടുത്തര വാദിത്വം വര്‍ദ്ധിപ്പി ക്കുക എന്നീ ലക്ഷ്യ ങ്ങളോടെ യാണ് നിയമം നടപ്പില്‍ വരുത്തുന്നത്.
കുഞ്ഞു പിറന്നാൽ അടുത്ത അഞ്ചു ദിവസത്തേക്കാണ് ശമ്പള ത്തോടെ രക്ഷാ കർതൃ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയം മുതൽ ആറു മാസം തികയുന്നതിനിടെ ഈ അവധി പിതാവിന്ന് പ്രയോജനപ്പെടുത്താം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രക്ഷാ കർതൃ അവധി നൽകുന്ന ആദ്യത്തെ അറബ് രാജ്യമാണ് യു. എ. ഇ.