ദുബായ് : അസിഡിറ്റി, അൾസർ എന്നീ രോഗ ങ്ങള്‍ക്ക് കഴിക്കുന്ന റാനിറ്റിഡിൻ മരുന്നു കളുടെ രജിസ്‌ട്രേഷൻ, ഇറക്കുമതി, വിതരണം തുടങ്ങിയവക്ക് താൽ ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം. എന്നാൽ റാനിറ്റിഡിൻ ഉപയോ ഗിച്ചു കൊണ്ടി രിക്കുന്ന വര്‍ അത് നിർത്തുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം എന്നും മന്ത്രാലയം അറിയിച്ചു.
അർബ്ബുദ രോഗ ത്തിനു കാരണം ആയേക്കാവുന്ന എൻ. ഡി. എം. എ. (എൻ – നൈട്രോ സോഡിമെഥൈലാ മൈൻ) അടങ്ങി യിരി ക്കുന്നതു കൊണ്ടാണ് റാനിറ്റി ഡിൻ മരുന്ന് താത്‌കാ ലിക മായി നിർത്തി വെച്ചത്. എന്നാല്‍ ലോകാ രോഗ്യ സംഘടന എൻ. ഡി. എം. എ. യുടെ സ്വീകാര്യ മായ അനുപാതം സ്ഥാപി ക്കു ന്നതു വരെ ഈ മരുന്നുകൾ പിൻ വലിക്കുക ഇല്ലാ എന്നും മന്ത്രാലയം അറി യിച്ചു.
യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡി സിൻസ് ഏജൻസി, ഹെൽത്ത് കാനഡ എൻ. ഡി. എം. എ. യുടെയും നിർദ്ദേശങ്ങൾക്ക് അനുസരി ച്ചാണ് ആരോഗ്യ മന്ത്രാ ലയത്തിന്റെ തീരുമാനം.
റാനിറ്റിഡിൻ മരുന്നുകളുടെ ഉപയോഗം മൂലം ഏതെ ങ്കിലും തര ത്തില്‍ പാർശ്വ ഫല ങ്ങൾ ഉണ്ടായാൽ മന്ത്രാ ലയത്തെ അറിയിക്കണം: 04 23 01 448, ഇ- മെയിൽ : pv @ moh. gov. ae
- മൂന്ന് മരുന്നുകൾക്ക് നിരോധനം
- പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു
- ആരോഗ്യ മേഖലയിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം
- ഫ്ളു മോക്സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
- യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യ ക്കാര് ജാഗ്രത പുലര്‍ത്തണം
- നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, പ്രവാസി, യു.എ.ഇ., വൈദ്യശാസ്ത്രം