അബുദാബി : ആരോഗ്യ മേഖല യില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷി ക്കുന്ന ആറു മാസ നിബന്ധന ബാധകമല്ല എന്ന് ഇത്തരവ് ഇറങ്ങി.
ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്തവര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ഈ നിബന്ധന യാണ് ഇപ്പോള്‍ റദ്ദാക്കി യിരിക്കുന്നത്. ഇതോടെ ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പരിപാലന മേഖല യിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും.
നിബന്ധന കള്‍ ഒന്നു മില്ലാതെ തന്നെ വളരെ എളുപ്പ ത്തില്‍ ജോലി മാറാം എന്ന് വരുന്ന തോടെ രാജ്യത്തെ ആരോഗ്യ മേഖല യിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളി കള്‍ ക്ക് ആകര്‍ഷിക്ക പ്പെടും എന്നും പുതിയ തീരുമാനം ജോലിക്കാര്‍ക്ക് എന്ന പോലെ ആരോഗ്യ രംഗത്തും ഗുണകര മായി തീരും എന്നും മന്ത്രാ ലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ അല്‍ അമീരി അറിയിച്ചു.
ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റു കളിലും അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിച്ചിരുന്നു. ഏതെ ങ്കിലും ഒരു എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ അഭാവം ഉണ്ടെങ്കില്‍ മറ്റു സാങ്കേതിക തടസ്സ ങ്ങള്‍ ഒന്നു മില്ലാതെ ജോലി മാറാന്‍ കഴിയും എന്നത് ഏറെ ഗുണകര മാണ്.
മുന്‍ കാല നിയമ പ്രകാരം ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്ത വര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ജോലി യില്‍ പ്രവേശി ച്ചതിന് ശേഷം അനുഭവ പ്പെടുന്ന പ്രശ്‌ന ങ്ങളെ തുടര്‍ന്നോ, അല്ലെങ്കില്‍ മികച്ച ശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ നിബന്ധന തടസ്സ മായി രുന്നു. മന്ത്രാലയ ത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., വൈദ്യശാസ്ത്രം