അബുദാബി : ആരോഗ്യ മേഖലയില്‍ നിന്നുള്ള പരസ്യ ങ്ങളെ നിയന്ത്രി ക്കുന്നതിന് രാജ്യത്ത് പുതിയ ചട്ടം പ്രാബല്യ ത്തില്‍ വരുന്നു. ഉപ പ്രധാന മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ‘മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ സര്‍വീസസ്’ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്ത്.
പരസ്യ ങ്ങള്‍ നിരീക്ഷി ക്കുകയും അവയുടെ സത്യ സന്ധത ഉറപ്പു വരുത്തുക യുമാണ് പുതിയ ചട്ടം കൊണ്ട് ഉദ്ദേശി ക്കുന്നത്. ഇതു പ്രകാരം ആരോഗ്യ മേഖല യിലെ പരസ്യ ങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയ ത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടി യിരിക്കണം.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രമേ, പരസ്യം ചെയ്യാന്‍ പാടുള്ളൂ. ഉല്‍പന്നത്തെ ക്കുറിച്ച് കൃത്യ മായ വിവര ങ്ങള്‍ നല്‍കുന്ന തായിരി ക്കണം പരസ്യം. ഇവ യു. എ. ഇ. യുടെ പാരമ്പര്യ ത്തെയോ ഇസ്ലാമിക മൂല്യ ങ്ങളെയോ ഹനിക്കുന്നതോ ആയിരിക്കരുത്.
മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഒരിക്കലും ഉപഭോക്താ ക്കളെ തെറ്റി ദ്ധരിപ്പിച്ചു കൊണ്ടാകരുത് വിപണി യില്‍ ഇറങ്ങുന്നത് എന്നും ഉറപ്പു വരുത്തും.
മാധ്യമ സ്ഥാപന ങ്ങള്‍ക്ക്, മുന്‍കൂര്‍ അനുമതി ആവശ്യ മില്ലാതെ ഏതൊക്കെ പരസ്യ ങ്ങള്‍ പ്രസിദ്ധ പ്പെടുത്താം എന്നത് സംബ ന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പു കളുമായും ഏജന്‍സി കളു മായും ആലോചിച്ച് തീരുമാനിക്കും.
- pma