അബുദാബി : ഗിന്നസ് റെക്കോഡ് എന്ന സ്വപ്ന നേട്ട ത്തിലേക്ക് പറവൂര്‍ സ്വദേശി വി. എന്‍. സുധീര്‍ പാടിക്കയറി. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നിലവിലെ റെക്കോഡായ 105 മണിക്കൂര്‍ നിര്‍ത്താതെ ഗാനാലാപനം എന്ന റെക്കോഡ് സുധീര്‍ മറി കടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രി യോടെയാണ് 110 മണിക്കൂര്‍ പാടുക എന്ന ലക്ഷ്യം കൈ വരിച്ചത്.
രാത്രി ഒന്‍പതു മണിയോടെ ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിന്റെ ഫോണ്‍ വിളി സുധീറിനെ തേടി എത്തി. തനിക്ക് സ്വപ്ന ത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടം എന്നും കൂടുതല്‍ ഉയര ങ്ങള്‍ കൈവരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും യേശുദാസ് അനുഗ്രഹിച്ചു.
അഞ്ചു ദിവസം നീണ്ട ഗാനാലാപന യജ്ഞ ത്തിന്റെ വിഡിയോ ഉടനെ തന്നെ ഗിന്നസ് അധികൃതര്‍ക്കു സമര്‍പ്പിക്കും. ഇനി ബാക്കിയുള്ളത് ഈ സാങ്കേതികത്വ ത്തിന്‍െറ ദൂരം മാത്രം. അധികൃത രുടെ പരിശോധന യ്ക്കു ശേഷം റെക്കോര്‍ഡ് പ്രഖ്യാപനം വന്നാല്‍ പ്രത്യേക ചടങ്ങ് അബുദാബി യില്‍ തന്നെ സംഘടിപ്പിക്കും.
ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ചേര്‍ന്ന്, വിജയ കരമായി ദൌത്യം പൂര്‍ത്തിയാക്കിയ സുധീറിനെ ആദരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, ബഹുമതി, സംഗീതം