അബുദാബി : നെഞ്ചെരിച്ചിലിന് കഴിക്കുന്ന 2 മരുന്നുകള്‍ യു. എ. ഇ. വിപണിയില്‍ നിന്നും പിന്‍ വലിക്കുവാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണ നിലവാരം പുലർത്തുന്നില്ല എന്നതി നാല്‍ പ്രോട്ടോൺ 20, പ്രോട്ടോൺ 40 മില്ലിഗ്രാം ഗുളിക കളാണ് പിന്‍ വലിച്ചത്.
ഇൗ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികൾ ഉടനെ ഡോക്ടറു മായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചു വാങ്ങണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
വയറ്റിലെ ആസിഡിന്റെ അളവില്‍ വര്‍ദ്ധന ഉണ്ടാവു മ്പോള്‍ അനുഭവ പ്പെടുന്ന നെഞ്ച് എരിച്ചില്‍ (heart burn) മാറ്റുവാനുള്ള മരുന്ന് ആണിത്. പ്രോട്ടോൺ ഗുളികയുടെ നിർമ്മാ താക്കൾ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡ സ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷന്‍ എന്ന കമ്പനിയാണ്.
സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അഥോറിറ്റി മാർച്ച് 21 ന് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാന ത്തിലും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലു മാണ് നടപടി. പ്രോട്ടോൺ ഗുളിക യു. എ. ഇ. വിപണി യിൽ നിന്നും പിന്‍ വലിക്കുവാന്‍ വിതരണ ക്കാരായ സിറ്റി മെഡിക്കൽ സ്റ്റോര്‍ എന്ന സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കി.
- ആറു മരുന്നുകൾ പിൻവലിച്ചു
- അൾസര്‍ മരുന്നുകൾക്ക് നിയന്ത്രണം
- പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു
- ആരോഗ്യ മേഖലയിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം
- ഫ്ളു മോക്സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
- യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യ ക്കാര് ജാഗ്രത പുലര്‍ത്തണം
- നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: medicine, ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം, സാമൂഹികം