അബുദാബി : അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗം പ്രിസിഷൻ ഓങ്കോളജി ഉണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാന ആഗോള സമ്മേളനം അബുദാബിയിൽ തുടക്കമായി. വ്യക്തി ഗത അർബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മ വേൾഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ് വർക്ക് കൺസോർഷ്യവും (WIN) ബുർജീൽ ഹോൾഡിംഗ്‌സും സംയുക്തമാ യാണ് സമ്മേളനത്തിന് ആതിഥ്യം നൽകുന്നത്.
യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിൻ കൺസോർഷ്യത്തിൻ്റെ ഈ ദ്വിദിന വാർഷിക സമ്മേളനത്തിൽ പ്രിസിഷൻ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. ലോകം എമ്പാടുമുള്ള കാൻസർ രോഗികളുടെ പരിചരണവും ഫലങ്ങളും ഇവർ വിലയിരുത്തും.
അർബുദത്തിൻ്റെ സാഹചര്യത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നൽകുന്ന തിൽ ഊന്നിയുള്ള സമ്മേളനത്തിൽ ക്യാൻസർ ഇമ്മ്യൂണോ തെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ച നൊബേൽ സമ്മാന ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ മുഖ്യ പ്രഭാഷണം നടത്തി.
യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
യു. എ. ഇ. യിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മതിപ്പ് ഉളവാക്കുന്നു. ഇമ്മ്യൂണോ തെറാപ്പി ഉൾപ്പെടെയുള്ള ശരിയായ സംയോജന തന്ത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാൻ കഴിയും.
വിവിധ രാജ്യങ്ങളിൽ പല തരത്തിലുള്ള ക്യാൻസറു കൾ നില നിൽക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാം ഒരു പോലെയല്ല എന്ന് തിരിച്ചറിയുന്നത് ഈ രംഗത്ത് അത്യന്താ പേക്ഷിതമാണ്. രോഗത്തെ കീഴടക്കണം എങ്കിൽ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.
എന്താണ് ചികിത്സിക്കേണ്ടത് എന്നും ആർക്കാണ് പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകേണ്ടത് എന്നും മനസ്സിലാക്കാൻ ഗവേഷങ്ങളും ഡാറ്റ അടിസ്ഥാനമാക്കിയുള്ള സംയോജിത സമീപനവും സഹായിക്കും. രോഗ നിർണ്ണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ട്യൂമർ തുടർച്ചയായി പരിശോധി ക്കുകയും തുടർ നടപടികൾ നിശ്ചയിക്കുക യും വേണം.
അബുദാബി ഡിപ്പാർട്ട് മെൻറ് ഓഫ് ഹെൽത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ അൽ മന്നായി, ജീനോമിക് മെഡിസിൻ, പ്രിസിഷൻ ഓങ്കോളജി എന്നിവക്കുള്ള സർക്കാർ പദ്ധതി കൾ വിശദീകരിച്ചു.
അർബുദത്തെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തു ന്നതിനും നിലവിലുള്ള തല മുറക്കും ഭാവി തല മുറക്കും ഒരു പോലെ പരിചരണം മെച്ചപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർ മാനു മായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻ കൺസോർഷ്യത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കൽ സെൻ്ററുകൾ, ഹെൽത്ത് കെയർ സംരംഭങ്ങൾ, ഗവേഷണ സംഘടനകൾ, പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ എന്നിവ യാണ് ഉൾപ്പെടുന്നത്.
രണ്ടു ദിവസത്തെ സമ്മേളനത്തിൽ ആഗോള തലത്തിൽ നിന്നും വിദഗ്ധർ, അർബുദ രോഗ പരിചരണത്തിൽ വ്യക്തി കേന്ദ്രീകൃതമായ ചികിത്സ യുണ്ടാക്കുന്ന മാറ്റങ്ങൾ പങ്കു വെക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500 ൽ അധികം ഡോകട്ർമാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്. The two-day WIN Symposium 2024