മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

April 20th, 2021

three-years-old-children-should-wear-face-mask-ePathram
അബുദാബി : മൂന്നു വയസ്സിനു മുകളി ലുള്ള കുട്ടി കൾ മാസ്ക് ധരിക്കണം എന്ന് യു. എ. ഇ. ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോക്ടര്‍. ഫരീദ അൽ ഹൊസനി.

ഈ സാഹചര്യത്തില്‍ ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിലും കളിക്കളങ്ങളിലും കുട്ടികളെ കൊണ്ടു പോകരുത് എന്നും അവര്‍ നിർദ്ദേശിച്ചു. നീതിന്യായ മന്ത്രാലയം നടത്തിയ ചർച്ച യിൽ സംസാരിക്കുക യായിരുന്നു അവര്‍.

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, വിട്ടു മാറാത്ത രോഗ ങ്ങള്‍ എന്നിവയുള്ള കുട്ടി കൾക്ക് മാസ്ക് നിര്‍ബ്ബന്ധം ഇല്ല എന്നു നേരത്തെ അറിയിച്ചിരുന്നു. കുട്ടി കളിൽ വൈറസ് ബാധ ക്കുള്ള സാദ്ധ്യത കുറവാണ് എങ്കിലും അവർ വൈറസ് വാഹകര്‍ ആവുകയും ഇത് മറ്റുള്ള വരിലേക്ക് പകരാനും സാദ്ധ്യത ഉണ്ട് എന്നും ഡോക്ടര്‍. ഫരീദ അല്‍ ഹൊസനി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം

April 19th, 2021

covid-vaccine-pfizer-biontech-for-breast-feeding-ePathram
ദുബായ് : മുലയൂട്ടുന്ന അമ്മമാർക്കും ഗർഭം ധരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഫൈസർ ബയോ എൻടെക് വാക്സിൻ ഇപ്പോൾ എടുക്കാന്‍ അവസരം ഒരുക്കി ദുബായ് ഹെൽത്ത് അഥോറിറ്റി. കൊവിഡ് വാക്സിൻ യോഗ്യതാ മാന ദണ്ഡങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗ മായിട്ടാണ് പുതിയ തീരുമാനം.

കൊവിഡ് ബാധിച്ചവര്‍ നെഗറ്റീവ് ഫലം ലഭിച്ച് ക്വാറന്റൈന്‍ കാലാവധി കഴിയുന്നതു വരെ കാത്തിരിക്കണം. മിതമായ അണു ബാധയുള്ളതോ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവർക്കും ക്വാറന്റൈന്‍ പൂർത്തീകരിച്ച് വാക്സിന്‍ എടുക്കാം. പുതിയ അന്തർ ദേശീയ പഠന ങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും അടിസ്ഥാന പ്പെടുത്തി യാണ് ഈ തീരുമാനം.

- pma

വായിക്കുക: , , , , , ,

Comments Off on മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം

April 19th, 2021

covid-vaccine-pfizer-biontech-for-breast-feeding-ePathram
ദുബായ് : മുലയൂട്ടുന്ന അമ്മമാർക്കും ഗർഭം ധരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഫൈസർ ബയോ എൻടെക് വാക്സിൻ ഇപ്പോൾ എടുക്കാന്‍ അവസരം ഒരുക്കി ദുബായ് ഹെൽത്ത് അഥോറിറ്റി. കൊവിഡ് വാക്സിൻ യോഗ്യതാ മാന ദണ്ഡങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗ മായിട്ടാണ് പുതിയ തീരുമാനം.

കൊവിഡ് വൈറസ് ബാധിതര്‍ നെഗറ്റീവ് ഫലം ലഭിച്ച് ക്വാറന്റൈന്‍ കാലാവധി കഴിയുന്നതു വരെ കാത്തിരിക്കണം. മിതമായ അണു ബാധയുള്ളതോ രോഗ ലക്ഷണങ്ങൾ കാണാത്ത വര്‍ക്കും ക്വാറന്റൈന്‍ പൂർത്തീ കരിച്ച് വാക്സിന്‍ എടുക്കാം. പുതിയ അന്തർ ദേശീയ പഠനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും അടിസ്ഥാന പ്പെടുത്തി യാണ് ഈ തീരുമാനം.

- pma

വായിക്കുക: , , , , , ,

Comments Off on മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ എടുക്കാം

വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 

April 12th, 2021

logo-uae-public-prosecution-ePathram
അബുദാബി :  സമൂഹത്തില്‍ നിയമ പരമായ അവ ബോധം വളര്‍ത്തുവാന്‍ ഉള്ള പ്രചാരണ ത്തിന്റെ ഭാഗമായി വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ കള്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി. ആരെങ്കിലും തുക, ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തു വക കൾ തട്ടിക്കു കയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ, മുകളിൽ പറഞ്ഞ കൈമാറ്റം ചെയ്യാവുന്ന സ്വത്ത് നിക്ഷേപം, പാട്ടം, പണയം, ഉപഭോഗ ത്തിനായുള്ള വായ്പ അല്ലെങ്കില്‍ പ്രോക്‌സി, വിശ്വാസ ലംഘനം എന്നീ മാർഗ്ഗങ്ങളിൽ അയാൾക്കു ലഭിക്കുന്ന സാഹചര്യത്തിൽ, അയാൾ തടവിന് അല്ലെങ്കില്‍ പിഴ ശിക്ഷക്ക് വിധേയ നാകാം എന്ന് ഫെഡറല്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 404 ഉദ്ധരിച്ച് കൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 

തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്

April 12th, 2021

heavy-vehicles-banned-in-abu-dhabi-roads-on-ramadan-peak-hours-ePathram
അബുദാബി : റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്ന് അബുദാബി പൊലീസ്.

റമദാനിലെ തിരക്കുള്ള സമയങ്ങളായ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്കു ശേഷം 2 മണി മുതൽ 4 മണി വരെയുമാണ് വലിയ ബസ്സുകള്‍, ട്രക്ക്, ട്രെയ്‌ലർ എന്നിവക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യിരിക്കു ന്നത്. 50 യാത്രക്കാരിൽ കൂടുതലുള്ള ബസ്സു കൾക്കു രാവിലെ മാത്രമാണ് വിലക്ക്.

ട്രാഫിക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഡൈവ് ചെയ്യണം എന്നും യാത്രക്കര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക, വാഹനങ്ങള്‍ തമ്മില്‍ കൃത്യ മായ അകലം പാലിക്കുക, ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ ഓര്‍മ്മ പ്പെടുത്ത ലുകളും മുന്നറിയിപ്പുകളും അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്

Page 51 of 151« First...102030...4950515253...607080...Last »

« Previous Page« Previous « റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  
Next »Next Page » വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha