Thursday, March 8th, 2012

ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്

mk-lokesh-ePathram

അബുദാബി:യു. എ. ഇ. യിലെ ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യിലെയും കോണ്‍സുലേറ്റി ലെയും കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരി പ്പുള്ളതായി ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

ima-abudhabi-media-team-with-ambassador-ePathram

അംബാസഡര്‍ എം. കെ. ലോകേഷ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം

അബുദാബി ഇന്ത്യന്‍ എംബസി യില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖ ത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. 2009 മുതല്‍ പാസ്‌പോര്‍ട്ട് സേവന ങ്ങളിലൂടെ 10 ദിര്‍ഹം വെച്ച് കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടി ലേക്ക് ധനം സമാഹരിക്കാന്‍ തുടങ്ങിയത്. ഇതുവരെ യായി 15 മില്യണ്‍ ദിര്‍ഹ മാണ് സമാഹരിച്ചത്. ഇതില്‍ 5 മില്യണ്‍ ദിര്‍ഹം വിവിധ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് അംബാസഡര്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എങ്ങനെ ക്രിയാത്മക മായി ഉപയോഗിക്കാം എന്നതിനെ ക്കുറിച്ച് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തില്‍ നിര്‍ദ്ദേശ ങ്ങള്‍ സമര്‍പ്പിച്ചിരി ക്കുകയാണ്. യു. എ. ഇ. യില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പൌര ന്മാരുടെ മൃതദേഹം നാട്ടില്‍ ക്കൊണ്ടു പോകാന്‍ വേണ്ടുന്ന സഹായം, നിര്‍ദ്ധനരായ ഇന്ത്യന്‍ തൊഴിലാളി കള്‍ക്ക് ചികിത്സാ സഹായം, ജയിലില്‍ വിമാന ടിക്കറ്റിന് വഴിയില്ലാതെ കഴിയുന്നവര്‍ക്ക് യാത്രാ സൗകര്യം, വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന വര്‍ക്ക് സഹായങ്ങള്‍ എന്നിവ നല്‍കി വരുന്നു.

അബുദാബിയി ലെ ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ സീറ്റ് വര്‍ദ്ധി പ്പിക്കാനുള്ള പരിശ്രമവും എംബസി യുടെ നേതൃത്വ ത്തില്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പു മായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുപ്രകാരം അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ 900 സീറ്റുകളും അബുദാബി മോഡല്‍ സ്‌കൂളില്‍ 500 സീറ്റു കളുമാണ് വര്‍ദ്ധിപ്പിക്കുക.

രണ്ട് ഷിഫ്റ്റുകളിലായി കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുക യാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്‌കൂളുകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ അനുവദി ക്കുവാന്‍ അധി കൃതര്‍ തയ്യാറാണ് എന്നും അംബാസഡര്‍ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കാ നുള്ള പദ്ധതി, ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ മിനിമം വേതനം, ഗള്‍ഫ് മേഖല യിലെ സാമൂഹികാ ന്തരീക്ഷം, ഇന്ത്യന്‍ സമൂഹ ത്തില്‍ വളരുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയ ങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ അംബാസഡറു മായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസി യിലെ പൊളിറ്റിക്കല്‍ & ഇന്‍ഫര്‍മേഷന്‍ കോണ്‍സലര്‍ നമൃതാ എസ്. കുമാറും ചര്‍ച്ച യില്‍ പങ്കെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം
  • പെരുന്നാളിന്‌ കൊടിയേറി
  • സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല
  • പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ
  • റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
  • നൈബേഴ്‌സ് പ്രീമിയർ ലീഗ് : ഗ്രീൻ സ്റ്റാർ ജേതാക്കളായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine