അബുദാബി : നഗരത്തില്‍ നിന്നുള്ള അതിവേഗ എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് മൂന്നാം ഘട്ടം യാസ് മാളിലേക്ക് തുടക്കമായി. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ പഴയ അല്‍ സലാമ ആശുപത്രിക്കു സമീപത്തു നിന്നുമാണ് യാസ് മാളിലേക്ക് അബുദാബി എക്സ് പ്രസ്സ് സര്‍വ്വീസ് നടത്തുക. ഇപ്പോള്‍ ദിവസവും രാവിലെ 6:30 മുതൽ രാത്രി 11:30 വരെ ഓരോ 30 മിനുട്ടിലും സര്‍വ്വീസ് നടത്തും.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സര്‍വ്വീസും വര്‍ദ്ധിപ്പിക്കും എന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിലവില്‍ അബുദാബി എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസുകളില്‍ യാത്രാ നിരക്ക് നല്‍കുവാന്‍ ഹാഫിലാത്ത് കാര്‍ഡു കള്‍ സ്വീകരിക്കുന്നില്ല. അതു കൊണ്ട് യാത്രക്കാര്‍ 12 ദിര്‍ഹം പണമായി നല്‍കണം.
വ്യവസായ മേഖലയായ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് ടാക്സിസ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്രയിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നീ സ്ഥലങ്ങളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി സര്‍വ്വീസ് തുടങ്ങിയത്.
ഈ സ്ഥലങ്ങളിലേക്ക് ബസ്സുകളുടെ സമയക്രമം പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യസ്തമാണ്. പ്രവൃത്തി ദിവസങ്ങള്‍ രാവിലെ 5 മണി മുതല്‍ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ 5 മണി മുതല്‍ പുലർച്ചെ ഒരു മണി വരെയുമാണ്. ITC Twitter
- ബസ്സ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍
- ഓൺ ലൈൻ വഴി ഹാഫിലാത്തില് പണം ഇടാം
- ലുലുവിലൂടെ ‘ഹാഫിലാത്ത്’ ബസ്സ് കാർഡുകൾ
- വേഗതയോടെ ബസ്സ് യാത്ര : എക്സ്പ്രസ്സ് സർവ്വീസ്
- എക്സ് പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, ഗതാഗതം, പ്രവാസി, യു.എ.ഇ.