ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

May 14th, 2022

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : രാഷ്ട്ര നായകന്‍റെ വിയോഗത്തില്‍ ലോക നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരും പൗര പ്രമുഖരും അനുശോചന സന്ദേശം അയച്ചു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയുമായുള്ള വൈകാരിക മായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ട്വീറ്റ്.

തങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയും പിതൃ തുല്യനുമായ ശൈഖ് ഖലീഫയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, രാഷ്ട്ര പതി രാംനാഥ് കൊവിന്ദ്, കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ചു. ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.

സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ സ്‌നേഹിച്ച യഥാർത്ഥ നേതാവ് ആയിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി.

യു. എ. ഇ. യെ ലോക ത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തുയർത്തിയ ദീർഘ ദർശി യായിരുന്നു അദ്ദേഹം. രാജ്യത്തും വിദേശത്തും ഉള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹ വും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖ പ്പെടുത്തുന്നു. രാഷ്ട്ര നിർമ്മാണ ത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്ര തന്ത്ര ജ്ഞനും മാന്യനായ നേതാവു മായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

2004 ൽ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ സായിദ്, തന്‍റെ ജീവിത കാലം മുഴുവൻ രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്ര ത്തിനും ലോക ത്തിനും പ്രിയപ്പെട്ട ജനതക്കും മികച്ച സംഭാവ നകൾ നൽകിയ ദീർഘ വീക്ഷണമുള്ള നേതാ വായിരുന്നു അദ്ദേഹം. ലോകോത്തര ബിസി നസ്സ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതി യുടെയും മാനവികതയുടെയും പ്രതീകം ആയിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. നേതൃത്വത്തില്‍ ഇരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യു. എ. ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്.

ജീവിത കാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തി ന്‍റെ മാനവികത യുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തല്‍ ആയിരിക്കും. ദുഃഖത്തിന്‍റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു.

സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു – ഡോ. ഷംഷീർ വയലിൽ കുറിച്ചു.  * W A M

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

May 14th, 2022

uae-president-sheikh-khalifa-bin-zayed-passes-away-ePathram
ന്യൂഡല്‍ഹി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി 2022 മെയ് 14 ശനിയാഴ്ച, രാജ്യത്ത് ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും നിർദ്ദേശം നൽകി.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ 2022 മെയ് 13 വെള്ളിയാഴ്ച യാണ് അന്തരിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

യു. എ. ഇ. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടും ആയിരുന്ന പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് രണ്ടാമത്തെ പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അധികാരം ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

May 13th, 2022

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. 2022 മെയ് 13 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ മരണ വാർത്ത അറിയിച്ചത്.

അബുദാബി ഭരണാധികാരിയും യു. എ. ഇ. സായുധ സേന മേധാവിയുമാണ്. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മൂത്ത മകനായി 1948 ല്‍ അല്‍ ഐനിലെ മൂവൈജി യില്‍ ജനിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രസിഡണ്ടായി 2004 നവംബറിലാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റത്.

രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ യു. എ. ഇ. ദേശീയ പതാക താഴ്ത്തി ക്കെട്ടും. പൊതു – സ്വകാര്യ മേഖലക്ക് മൂന്നു ദിവസം ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

May 6th, 2022

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം 2022 മെയ് 23 മുതൽ മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിൽ നടക്കും. എണ്‍പത് രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രസാധകർ പുസ്തകോത്സവത്തില്‍ പങ്കാളികളാവും. സംവാദങ്ങൾ, കാവ്യ സന്ധ്യ കൾ, ശില്പ ശാലകള്‍, നാനൂറോളം പ്രത്യേക പരിപാടികൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

April 27th, 2022

uae-central-bank-launches-polymer-currency-ePathram
അബുദാബി : അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഛായാചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസികൾ. തീര്‍ത്തും കറയറ്റ സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനുള്ള സൗകര്യത്തിനായി ബ്രെയ് ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fifty-uae-dirham-polymer-banknote-with-sheikh-zayed-ePathram

യു. എ. ഇ. യുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ 50 ദിര്‍ഹം പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പേപ്പർ നോട്ടുകളേക്കാള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനിൽക്കുന്നതും കൂടിയാണ് ഇത്. മാത്രമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കുവാനും കഴിയും.

- pma

വായിക്കുക: , ,

Comments Off on പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

Page 29 of 158« First...1020...2728293031...405060...Last »

« Previous Page« Previous « കുറ്റമറ്റ രീതിയിൽ തൃശൂർ പൂരം നടത്തും : മന്ത്രി കെ. രാധാകൃഷ്ണൻ
Next »Next Page » റംസാൻ വസന്തം പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha