അബുദാബി : യു എ ഇ യില്‍ ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം നിലവില്‍ വരും. നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.
ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക് ഈ സൗകര്യം ലഭിക്കുക. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് യു. എ. ഇ. യില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
ഈ സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.
എന്നാൽ നിര്‍ത്തി വയ്ക്കാന്‍ കഴിയാത്ത തൊഴില്‍ മേഖല കളില്‍ ജോലിക്കാരുടെ സുരക്ഷയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തണ മെന്നാണ് മന്ത്രാലയ നിര്‍ദേശം. ശീതീകരണ സംവിധാനവും നേരിട്ടു സൂര്യതാപം ഏല്‍ക്കാതി രിക്കാനുള്ള മുന്‍കരുതലും തൊഴിലുടമ സ്വീകരി ച്ചിരിക്കണം.
തൊഴിലാളികള്ക്ക് ആവശ്യമായ കുടിവെള്ളം തൊഴില്‍ സ്ഥലത്തു ണ്ടായിരിക്കണം. പ്രാഥമിക ചികില്‍സാ സംവി ധാന ങ്ങളും സജ്ജീകരിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. അപകടം, അഗ്നിബാധ എന്നിവ പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയാണ് ജോലി സ്ഥലങ്ങൾ പ്രവര്‍ത്തിക്കേണ്ടത്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും.
- pma