അബുദാബി : യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ 50–ാം വാർഷിക ആഘോഷങ്ങളുടെ സ്മരണാർത്ഥം 50 ദിര്‍ഹം വിലയുള്ള 1000 വെള്ളി നാണയങ്ങൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഓരോന്നിനും 40 ഗ്രാം തൂക്കമുണ്ട്.
നാണയത്തിന്‍റെ ഒരു വശത്ത് യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ ലോഗോയും പേരും അതിന്‍റെ ചരിത്രത്തെ ആഘോഷിക്കുന്ന ’50 വർഷം’ എന്ന വാചകവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത്, നാണയത്തിന്‍റെ നാമ മാത്രമായ മൂല്യവും (AED 50) മധ്യത്തിലായി യു. എ. ഇ. യുടെ ലോഗോയും അതിനെ ചുറ്റി അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യു. എ. ഇ. യുടെ പേരും ആലേഖനം ചെയ്തിരിക്കുന്നു.
1971 ൽ സ്ഥാപിച്ച യു. എ. ഇ. ഫുട് ബോള്‍ അസ്സോസി യേഷന്‍റെ വളര്‍ച്ച യുടെ രേഖാ ചിത്രമാണ് ഈ വെള്ളി നാണയം.
- pma