ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

November 25th, 2024

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ രണ്ടും മൂന്നും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപന ങ്ങളും ഈ നാല് ദിവസം അവധി ആയിരിക്കും. തുടർന്ന് ഡിസംബർ നാല് ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Twitter

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

November 22nd, 2024

sheikh-ali-al-hashmi-religious-advisor-uae-president-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മതകാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ടോളറൻസ് അവാർഡ്.

2024 നവംബര്‍ 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ടോളറൻസ് കോൺഫറൻസിൽ വെച്ച് ടോളറൻസ് അവാർഡ് സമ്മാനിക്കും.

ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും സൗഹാർദവും സഹവർത്തി ത്വവും പരിപോഷിപ്പിക്കുന്നതിനും ഉള്ള സമഗ്രമായ സംഭാവനകളെ ആദരിച്ചു കൊണ്ടാണ് ടോളറൻസ് അവാർഡ് സമ്മാനിക്കുന്നത്

ചടങ്ങിൽ അബ്ദു റഹിമാൻ അബ്ദുള്ള, ഉസ്മാൻ സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിർദൗസ് സഖാഫി കടവത്തൂർ, ഹംസ അഹ്സനി, റഫീഖ് സഖാഫി വെള്ളില, ജാഫർ കണ്ണപുരം തുടങ്ങിയ മത, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി

November 20th, 2024

alain-book-festival-logo-al-ain-book-fair-ePathram
അല്‍ഐന്‍ : അബുദാബി അറബിക് ലാംഗ്വേജ് സെൻറർ (എ. എൽ. സി.) സംഘടിപ്പിക്കുന്ന അല്‍ ഐന്‍ പുസ്തകോത്സവം ഹരിത നഗരിയിൽ തുടക്കമായി. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന പ്രമേയത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയ ത്തിൽ നടക്കുന്ന പതിനഞ്ചാമത് പുസ്തകോത്സവം നവംബർ 23 വരെ നീണ്ടു നിൽക്കും.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജീവ ചരിത്രം ഉൾപ്പെടെയുള്ള ഒട്ടനവധി ഗ്രന്ഥങ്ങൾ പുസ്തകോത്സവത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാവും.

അബുദാബി കിരീട അവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ രക്ഷാ കര്‍തൃ ത്വത്തില്‍ ഒരുക്കിയ പുസ്തകോത്സവത്തിൽ പുസ്തക പ്രകാശനം, ശിൽപ്പശാല, കവിതാ പാരായണം, നാടക രചന, സെമിനാറുകൾ , സംവാദങ്ങൾ, സാംസ്കാരിക സമ്മേളങ്ങൾ, അറബിക് നാടോടി സംഗീത – നൃത്ത പരിപാടികൾ, ആരോഗ്യ ബോധ വൽകരണം, സ്വദേശി കർഷകരുമായി സംവാദം തുടങ്ങി 200-ലേറെ വൈവിധ്യങ്ങളായ പരിപാടികൾ കലാ – സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും.

പൊതു ജനങ്ങളിൽ വായനാ സംസ്കാരം വളർത്തു വാനും ഇമറാത്തി സാംസ്‌കാരിക പൈതൃകവുമായി ഇടപഴകുന്നതിനും രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകം പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ സംഘാടകർ ലക്‌ഷ്യം വെക്കുന്നത്. Image Credit : All Eyes on Al Ain

- pma

വായിക്കുക: , , , , , , ,

Comments Off on പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി

അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

November 5th, 2024

ambassador-sunjay-sudhir inaugurates-burjeel-booth-adipec-2024-ePathram
അബുദാബി : കഴിഞ്ഞ ദിവസം തുടക്കമായ അബു ദാബി ഇന്‍റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസ് (ADIPEC) മേളയിൽ ഊർജ്ജ മേഖല യിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ പങ്കു വെച്ച് ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും.

MENA മേഖലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യ സേവന ദാതാവായ ബുർജീൽ, ഓൺസൈറ്റ് ആരോഗ്യ സേവന ദാതാവായ ആർപിഎമ്മിൻ്റെയും സംയുക്ത ബൂത്ത് യു. എ. ഇ. യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ഉത്‌ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ലോകത്തെ രണ്ടായിരത്തി ഇരുനൂറിലധികം കമ്പനി കൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടു പിടുത്ത ങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിംഗ്‌സ്, ആർപിഎം യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയ ങ്ങളി ലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.

പലപ്പോഴും ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരിക വുമായ നിരവധി സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുക യാണ് മേളയിലൂടെ ബുർജീലും ആർപിഎമ്മും.

തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.

ആദ്യ ദിവസം തന്നെ ഊർജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാര ങ്ങളുടെ ഭാവിയിൽ താൽപ്പര്യമുള്ള നിരവധി ഉന്നത വ്യക്തി കളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ദ്ധ ചർച്ചകൾക്കും സന്ദർശനങ്ങൾക്കും ബുർജീൽ ബൂത്ത് വേദിയാകും.

- pma

വായിക്കുക: , , , , , ,

Comments Off on അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

November 4th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram
അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.

പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.

* Facebook & Twitter X

- pma

വായിക്കുക: , , , , , , ,

Comments Off on മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

Page 5 of 155« First...34567...102030...Last »

« Previous Page« Previous « അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി
Next »Next Page » ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha