അബുദാബി : പ്രമുഖ വ്യവസായി സംരംഭകൻ ബി. ആർ. ഷെട്ടി യു. എ. ഇ. യിൽ തിരിച്ചെത്തി. രണ്ട് ഇന്ത്യൻ ബാങ്കുകളിൽ നിന്നും എടുത്തിരുന്ന വായ്പകൾ തിരിച്ചടച്ചില്ല എന്നതിനാൽ യാത്രാ വിലക്ക് നേരിടേണ്ടി വന്ന ബി. ആർ. ഷെട്ടിയുടെ ചികിത്സാ ആവശ്യാർത്ഥവും കുടുംബാംഗങ്ങളെ കാണുവാനും അബുദാബിയിലേക്ക് യാത്ര ചെയ്യാൻ കർണ്ണാടക ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ (എൽ. ഒ. സി.) കോടതി സസ്പെൻഡ് ചെയ്യുകയും അബുദാബിയിലേക്ക് പോകാൻ സോപാധിക അനുമതി നൽകുകയും ചെയ്തു.