എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും

May 3rd, 2024

morafiq-aviation-city-check-in-service-ePathram
അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവളമായ സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇനി അബുദാബി മുസ്സഫ ഷാബിയയിലെ സിറ്റി ചെക്ക്-ഇന്‍ കൗണ്ടറിൽ മുൻ കൂട്ടി ലഗേജുകൾ ഏൽപ്പിക്കാം. ഷാബിയ 11 ലാണ് പുതിയ ചെക്ക്-ഇന്‍ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.

നിലവിൽ അബുദാബി സീ പോർട്ടിലെ (മിനാ) ക്രൂയിസ് ടെർമിനലിലും (24 മണിക്കൂർ) യാസ് മാളിലും (ഫെരാരി വേൾഡ് പ്രവേശന കവാടത്തിൽ) മൊറാഫിഖ് ഏവിയേഷൻ ഗ്രൂപ്പിൻ്റെ സിറ്റി ചെക്ക്-ഇന്‍ സേവനം ലഭിക്കുന്നുണ്ട്.

വിമാന സമയത്തിന് 4 മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ ബാഗേജുകൾ സ്വീകരിച്ച് സീറ്റുകൾ ഉറപ്പു വരുത്തി ബോഡിംഗ് പാസ്സുകൾ നൽകി വരുന്നു. 12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നൽകി വരുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

കൂടുതൽ വിവരങ്ങൾക്ക് +971 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

സിറ്റി ടെർമിനലിൽ ബാഗേജുകൾ നൽകി ബോഡിംഗ് പാസ്സ്‌ എടുക്കുന്നവർക്ക് എയർപോർട്ടിലെ ക്യൂ വിൽ നിൽക്കാതെ നേരിട്ട് ഇമിഗ്രേഷൻ കൗണ്ടറിൽ പോകാം എന്നതും സിറ്റി ചെക്ക്-ഇന്‍ സേവനത്തെ കൂടുതൽ ജന പ്രിയമാക്കുന്നു എന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസ പ്രദമാണ് സിറ്റി ചെക്ക്ഇൻ സൗകര്യം എന്നും മൊറാഫിഖ് ഏവിയേഷൻ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും

ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു

May 2nd, 2024

sheikh-tahnoun-bin-mohammed-al-nahyan-passes-away-ePathram
അബുദാബി : രാജ കുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ (82) അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖല പ്രതിനിധി ആയിരുന്നു ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രസിഡൻഷ്യൽ കോർട്ട് ഇന്നലെ (മെയ് 1 ബുധനാഴ്ച) രാത്രിയായിരുന്നു മരണ വിവരം അറിയിച്ചത്.

യു. എ. ഇ. രൂപീകരിച്ചത് മുതൽ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയായി ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ച വെച്ച മികച്ച ഭരണാധികാരി കൂടിയാണ്. 1942 ല്‍ അല്‍ ഐനിലാണ് ജനനം.

sheikh-zayed-with-sheikh-tahnoun-al-nahyan-ePathram

രാഷ്ട്ര പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ഏറ്റവും അടുത്തയാളും ഭരണ തന്ത്രജ്ഞനും കൂടിയായിരുന്നു.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിനോടുളള ആദര സൂചകമായി ബുധനാഴ്ച മുതൽ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച അസർ നിസ്കാര ശേഷം ഖബറടക്കം നടത്തും

* Image Credit : UAE News Agency  W A M

- pma

വായിക്കുക: ,

Comments Off on ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു

ദുബായ് സർക്കാരിന് പുതിയ ലോഗോ

March 20th, 2024

government-of-dubai-new-logo-2024-ePathram

ദുബായ് : സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ദുബായ് കിരീട അവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർ മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി പുറത്തിറക്കിയ പുതിയ ലോഗോ, ദുബായ് സർക്കാർ സ്ഥാപനങ്ങളിൽ ആറു മാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നും നിർദ്ദേശിച്ചു.

യു. എ. ഇ. യുടെ ദേശീയ പക്ഷി ചിറകു വിരിച്ച് നിൽക്കുന്ന ഫാൽക്കൺ, പരമ്പരാഗത പായ്ക്കപ്പൽ, ഈന്തപ്പന, ഗാഫ് ഇലകൾ,എന്നിവ ദേശീയ പതാക യുടെ നിറത്തിൽ സമന്വയിപ്പിച്ചതാണ് ദുബായ് ഗവണ്മെണ്ടിൻ്റെ പുതിയ ലോഗോ.

Image Credit : TECofDubai

- pma

വായിക്കുക: , , , ,

Comments Off on ദുബായ് സർക്കാരിന് പുതിയ ലോഗോ

ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ

March 19th, 2024

uae-president-ifthar-with-worshippers-at-sheikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രവാസികൾ അടക്കമുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടെ സമൂഹ ഇഫ്താറിൽ പങ്കെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയ അദ്ദേഹത്തിൻ്റെ കൂടെ വൈസ് പ്രസിഡണ്ട് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരും മറ്റു പ്രമുഖരും ഉണ്ടായിരുന്നു.

sheikh-mansoor-sheikh-muhammed-at-grand-ifthar-viral-video-ePathram

നൂറു കണക്കിന് പേര്‍ എത്തിയ സമൂഹ ഇഫ്താറിലേക്കു അദ്ദേഹം കടന്നു വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാവരോടും ഇരിക്കാൻ അദ്ദേഹം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

പൊതു ജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി, ഹരീസ്, വെള്ളം, ലബൻ (യോഗട്ട്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ വിശ്വാസികളു മായും അദ്ദേഹം സംവദിച്ചു.

പ്രസിഡണ്ടും രാജ കുടുംബംഗങ്ങളും ഇരുന്നതിനു സമീപം ഉണ്ടായിരുന്നവരിൽ ഏറെയും മലയാളികൾ ആയിരുന്നു. ലൈവ് വീഡിയോ ഉടനെ ഹിറ്റ് ആവുകയും ചെയ്തു. പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ടിന്‍റെ വീഡിയോ കഴിഞ്ഞ വർഷം വൈറല്‍ ആയിരുന്നു. TikTok

- pma

വായിക്കുക: , ,

Comments Off on ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ

ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്

March 5th, 2024

bochasanwasi-akshar-purushottam-swaminarayan-sanstha-baps-mandir-in-abudhabi-ePathram
അബുദാബി : കഴിഞ്ഞ മാസം തുറന്നു പ്രവർത്തനം ആരംഭിച്ച അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ സന്ദർശകർക്ക് നഗരത്തിൽ നിന്നും പുതിയ ബസ്സ് സർവ്വീസ് (നമ്പർ 203) ആരംഭിച്ചു.

അബുദാബി ബസ്സ് ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ (മുറൂർ റോഡ്) ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് വഴി അൽ ബാഹിയ, അൽ ഷഹാമ യിലേക്ക് പോയി BAPS മന്ദിറിൽ ട്രിപ്പ് അവസാനിക്കും.

അബു മുറൈഖയിൽ സ്ഥിതി ചെയ്യുന്ന മന്ദിറിലേക്ക് നഗരത്തിൽ നിന്നും ഏകദേശം 90 മിനിറ്റ് യാത്രാ സമയം കണക്കാക്കപ്പെടുന്നു. പൊതു ഗതാഗത വകുപ്പിൻ്റെ ബസ്സ് സർവ്വീസ് ഉപയോഗിക്കുന്നവർ യാത്രാ നിരക്ക് നൽകുന്നതിനായി റീ ചാർജ്ജ് ചെയ്ത ഹാഫിലാത്ത് കാർഡ് ഉപയോഗിക്കണം.

യാത്രയിൽ ഹാഫിലാത്ത് കാർഡ് ഹാജരാക്കിയില്ല എങ്കിൽ 200 ദിർഹം പിഴ ഈടാക്കും.

അബുദാബി മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌ പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC) അടുത്തിടെ നഗര, സബർബൻ ഗതാഗത സേവനങ്ങൾ സ്റ്റാൻഡേർഡ് ചെയ്തു.

ഏറ്റവും ചുരുങ്ങിയ നിരക്ക് 2 ദിർഹവും തുടർന്ന് ഓരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് അധികമായി നിശ്ചയിച്ചിട്ടുണ്ട്.

2024 മാർച്ച് ഒന്ന് മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പ്രവേശിക്കുവാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനും വസ്ത്ര ധാരണത്തിൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.  FB – X- Twitter

ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

- pma

വായിക്കുക: , , , ,

Comments Off on ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്

Page 6 of 158« First...45678...203040...Last »

« Previous Page« Previous « റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha