ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്

December 5th, 2024

sheikh-mohamed-bin-zayed-ePathram
അബുദാബി : പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ചര്യ അനുസരിച്ച് രാജ്യത്ത് മഴയും കാരുണ്യവും നല്‍കി അനുഗ്രഹിക്കുന്നതിനായി പ്രത്യേക നിസ്കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നിര്‍വ്വഹിക്കുവാനും പ്രാര്‍ത്ഥന നടത്താനും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

2024 ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്കു രാജ്യത്തെ പള്ളികളില്‍ മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥനയും നടക്കും. ഇതു സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും നിർദ്ദേശം നല്‍കി.

twitter  w a m

- pma

വായിക്കുക: , ,

Comments Off on ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്

മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.

December 4th, 2024

malabar-pravasi-uae-eid-al-etihad-celebration-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) യുടെ ആഭിമുഖ്യത്തിൽ ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷിച്ചു. ദുബായ് കമ്മ്യൂണിറ്റി അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി ഉത്ഘാടനം ചെയ്തു. യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിൻ്റെ മുഖ മുദ്ര എന്നും ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡോ. ഖാലിദ് അൽ ബലൂഷി, മുഹമ്മദ് അൽ വാസി എന്നിവർ മുഖ്യ അതിഥികളായി. നെല്ലിയോട്ട് ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. മലബാർ പ്രവാസി(യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

മോഹൻ എസ്. വെങ്കിട്ട്, മൊയ്തു കുറ്റിയാടി, മുഹമ്മദ് അലി, കിഷോർ, പോൾ, ശങ്കർ, അഷ്‌റഫ് ടി. പി., സുനിൽ പയ്യോളി, ബഷീർ മേപ്പയൂർ, മുരളി കൃഷ്ണൻ, മൊയ്തു പേരാമ്പ്ര, അഹമ്മദ് ചെനായി, നൗഷാദ്, അസീസ് വടകര, സതീഷ് നരിക്കുനി, നാസർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും അഡ്വ. അസീസ് തോലേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.

സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

November 30th, 2024

st-george-orthodox-cathedral-design-new-building-ePathram
അബുദാബി : പുതുക്കിപ്പണിത അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് സഭാ വിശ്വാസി കളെ സാക്ഷികളാക്കി നടന്ന ചടങ്ങുകളിൽ ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂദാശക്കു മുഖ്യ കാർമ്മികത്വം വഹിച്ചു.

abudhabi-st-george-orthodox-cathedral-holy-consecration-and-dedication-ePathram
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത-ബാംഗ്ലൂർ സഹായ മെത്രാ പ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ 25 വർഷമായി ദേവാലയത്തിൽ സേവനം അനുഷ്ടിച്ച  മുൻ വികാരിമാർ, ഇതര സഭകളിലെ വികാരിമാർ, മറ്റു ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഉൾപ്പെടെ 3500 ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

Face Book

- pma

വായിക്കുക: , , , , ,

Comments Off on സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

November 30th, 2024

logo-eid-al-etihad-53-rd-uae-national-day-ePathram
അബുദാബി : യു. എ. ഇ. യുടെ 53ാം ദേശീയ ദിന ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. ഏഴു എമിറേറ്റുകൾ ഒന്നായി ചേർന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന് നാമകരണം ചെയ്തിട്ട് ഡിസംബർ രണ്ടിന് 53 വർഷം തികയുമ്പോൾ ഈ വർഷത്തെ ദേശീയ ദിന ആഘോഷങ്ങൾക്ക് ഈദ് അല്‍ ഇത്തിഹാദ് എന്ന് നാമകരണം ചെയ്തു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. 1971 ഡിസംബര്‍ രണ്ടിന് ആയിരുന്നു ഇത്തിഹാദ് (യൂണിയന്‍) എന്ന പേര് സ്വീകരിച്ചതും.

ഏഴ് എമിറേറ്റുകളിലും വ്യത്യസ്തവും വൈവിധ്യ വുമാര്‍ന്ന പല പരിപാടികളും സർക്കാർ തലത്തിലും വിവിധ പ്രവാസി സംഘടനകളും ഒരുക്കിയിട്ടുണ്ട്.

നാഷണല്‍ ഡേ പരേഡ്, കുട്ടികളുടെ വർണ്ണപ്പകിട്ടാർന്ന ഘോഷ യാത്രകൾ, വിവിധ കലാ – കായിക പരിപാടി കൾ വെടിക്കെട്ട് അടക്കം ഉൾപ്പെടുത്തി ഈദ് അല്‍ ഇത്തിഹാദ് രാജ്യമെങ്ങും നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

November 26th, 2024

abudhabi-police-honor-53-drivers-part-of-uae-national-day-ePathram
അബുദാബി : ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചവർക്ക് അബുദാബി പൊലീസ് വിസ്മയ സമ്മാനം നൽകി ആദരിച്ചു. 53-ാമത് ഈദുല്‍ ഇത്തിഹാദ് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 53 പേര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി പോലീസ് വിസ്മയിപ്പിച്ചത്.

സേഫ്റ്റിപാത്ത് ക്യാംപയിൻ എന്ന പേരിലായിരുന്നു പ്രോഗ്രാം. ട്രാഫിക് നിയമങ്ങളും ട്രാഫിക് സുരക്ഷാ ചട്ടങ്ങളും പാലിച്ച 53 ഡ്രൈവര്‍മാരെയാണ് അബു ദാബി പോലീസ് ഹാപ്പിനസ് പട്രോളും ഫസ്റ്റ് അബു ദാബി ബാങ്കും (FAB) സംയുക്തമായി ആദരിച്ചത്. twitter

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

Page 4 of 155« First...23456...102030...Last »

« Previous Page« Previous « ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
Next »Next Page » കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha