ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

November 26th, 2024

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി ഒരുക്കുന്ന ‘ഓപ്പൺ ഹൗസ്’ ഡിസംബര്‍ ആറ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ നാല് വരെ അബുദാബിയിലെ യു. എ. ഇ. ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുവാനും തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുവാനും പരിഹാരം തേടാനും ഈ അവസരം ഉപയോഗിക്കാം.

മാത്രമല്ല കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വിദ്യാഭ്യാസം, വെല്‍ഫെയര്‍ വിഷയ ങ്ങളും എംബസ്സി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അവതരിപ്പിക്കാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

ഇസ്ലാമിക് സെന്‍റര്‍ ഓപ്പൺ ചെസ് ടൂര്‍ണ്ണ മെന്‍റ് ശനിയാഴ്ച

October 13th, 2023

press-meet-chess-tournament-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്നു സെന്‍റര്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പൺ ചെസ് ടൂര്‍ണ്ണമെന്‍റ് 2023 ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടക്കമാവും. 16 വയസ്സിനു താഴെയുള്ളവര്‍ക്കു അണ്ടർ 16, മുതിര്‍ന്നവര്‍ക്കായി ഓപ്പണ്‍ കാറ്റഗറിയിലുമായി മത്സരങ്ങള്‍ നടക്കും.

അണ്ടർ 16 മത്സരങ്ങള്‍ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ഓപ്പൺ വിഭാഗത്തില്‍ ഉള്ള മത്സരങ്ങള്‍ വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ നടക്കും. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പേര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരക്കും.

പുതുതലമുറയെ ചെസ്സിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അണ്ടർ 16 മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്ന് അബുദാബി ചെസ് ക്ലബ്ബ് എക്സി ക്യൂട്ടീവ് ഡയറക്ടർ സഈദ് അഹമ്മദ് അല്‍ ഖൂരി പറഞ്ഞു.

അബുദാബി ചെസ് ക്ലബ് മുഖ്യ പരിശീലകൻ ബോഗ്ദാൻ, സെന്‍റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ചീഫ് കോഡിനേറ്റർ പി. ടി. റഫീഖ്, സ്പോർട്സ് സെക്രട്ടറി ജലീൽ കാര്യാടത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഇസ്ലാമിക് സെന്‍റര്‍ ഓപ്പൺ ചെസ് ടൂര്‍ണ്ണ മെന്‍റ് ശനിയാഴ്ച

സുമനസ്സു കളുടെ കനിവു തേടുന്നു… കൈ വിടരുതേ ഈ യുവതിയെ

September 12th, 2019

shajeera-shihab-ePathram
ദുബായ് : രണ്ടു കിഡ്നികളും തകരാറി ലായ ഷജീറ എന്ന യുവതി യുടെ ജീവൻ രക്ഷിക്കു വാൻ സഹായ അഭ്യർത്ഥനയു മായി ദുബായിലെ ഒരു കൂട്ടം ചെറുപ്പ ക്കാര്‍ രംഗത്ത്. ഇതിനു നേതൃത്വം നൽകുന്ന സിയാദ് കൊടുങ്ങല്ലൂർ എന്ന സാമൂഹ്യ പ്രവർത്തകൻ, സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂർ ജില്ല യിലെ കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷജീറ എന്ന യുവതി യുടെ ജീവന്‍ നില നിര്‍ത്തു ന്നതിന് ഇപ്പോള്‍ ആഴ്ച യില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്യുന്നു.

കണ്ണിന്റെ കാഴ്ചക്കു മങ്ങല്‍ വന്നു കൊണ്ടിരി ക്കുന്ന തിനാല്‍ 28,000 രൂപ വില വരുന്ന മരുന്ന് കുത്തി വെച്ചു കൊണ്ടാണ് കാഴ്ച നില നിറു ത്തുന്നത്. വൃക്ക മാറ്റി വെക്കുന്നതു വരെ ഈ കുത്തി വെപ്പ് പലപ്പോഴായി തുടരുകയും വേണം.

shejeera-shihab-kidney-patient-seeking-help-ePathram

രോഗാവസ്ഥയില്‍ ഷജീറ

ജീവന്‍ നില നിർത്താൻ ഇനി വൃക്ക മാറ്റി വെക്കുക എന്ന ഒരു വഴിയേ ഉള്ളു. ഷജീറക്കു ചികില്‍സ തുടരു വാനും കിഡ്നി മാറ്റി വെക്കു വാനും ഭീമമായ ഒരു തുകയുടെ ആവശ്യം വന്നിരി ക്കുന്നതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥി ക്കുകയാണ്.

kidney-patient-shejeera-seeking-help-ePathram-help-desk

ഷജീറ ആശുപത്രിയില്‍

ഒൻപതു കൊല്ലം മുൻപ് ഗർഭിണി യായി രിക്കു മ്പോൾ ഷജിറ യുടെ രണ്ടു കിഡ്നി കളും തകരാറി ലായി. ചികിത്സ കൾ തുടരുകയും ആറു കൊല്ലം മുൻപേ കിഡ്‌നി മാറ്റി വെക്കു കയും ചെയ്തി രുന്നു. എന്നാൽ വീണ്ടും കിഡ്നി കൾ തകരാറിൽ ആയതോടെ മറ്റു നിവൃത്തി കൾ ഇല്ലാത്തതു കൊണ്ട് കൂടി യാണ് പൊതു സമൂഹ ത്തിനു മുന്നിലേ ക്ക് സഹായം ആവശ്യപ്പെട്ടു വന്നിരി ക്കുന്നത് എന്ന് സിയാദ് പറഞ്ഞു.

ഷജീറ യുടെ ഫോണ്‍ നമ്പറും എക്കൗണ്ട് വിവര ങ്ങളും ഇതോടൊപ്പം നല്‍കിയി ട്ടുണ്ട്. ഉദാര മനസ്ക രുടെ സഹായം തേടുന്ന ഈ യുവതിയെ കണ്ടില്ല എന്നു നടിക്കരുതേ എന്നാണു ഈ ചെറുപ്പ ക്കാരുടെ അഭ്യർ ത്ഥന. വിശദാംശ ങ്ങൾക്ക്‌ : +971 50 427 3433 (സിയാദ് കൊടുങ്ങല്ലൂർ)

എക്കൗണ്ട് വിവരങ്ങൾ :
SHEJEERA MOHAMMEDALI SIHAB
A/C NO : 002 0053 0000 61185
South Indian Bank
Kodungallur, Thrissur, Kerala-India.
IFSC : SIBL 0000020
PHONE : +91 97 45 40 08 29

- pma

വായിക്കുക: , , , , , ,

Comments Off on സുമനസ്സു കളുടെ കനിവു തേടുന്നു… കൈ വിടരുതേ ഈ യുവതിയെ


« വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha