ദുബായ് : 45 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന, ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ ‘ഇഖ്‌വ’ യുടെ സ്ഥാപക പ്രസിഡണ്ടും രക്ഷാധികാരിയുമായ സി. പി. അബൂ ബക്കറിന് യാത്രയയപ്പ് നല്‍കി. ദുബായില്‍ വെച്ചു സംഘടിപ്പിച്ച ചടങ്ങില്‍, ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ഇഖ്‌വ ചീഫ് കോഡിനേറ്റർ ഉമ്മര്‍ കുട്ടി ഹാജിക്ക് സ്വീകരണവും നല്‍കി.
പ്രസിഡണ്ട് എം. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌വ മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ ഉത്ഘാടനം ചെയ്തു. രാജൻ കൊളാവിപാലം മുഖ്യാതിഥി ആയിരുന്നു.
മുസ്തഫ നാറാണത്ത്, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ ഉമ്മർ കുട്ടി ഹാജി, സി. പി. അബൂ ബക്കർ എന്നിവർക്ക് പൊന്നാട അണിയിച്ചു. ഉപഹാരം സമ്മാനിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, സിറാജ് സി. പി., ഫസൽ പി., റിയാസ് സി. കെ., ഷാനു സി. എം., സമീർ, ശമീൽ തുടങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ബഹുമതി, സംഘടന, സാംസ്കാരികം