അബുദാബി : അഹല്യ എക്സ് ചേഞ്ച് ശൈത്യ കാല കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിച്ചു. മികച്ച നിരക്കും സേവനവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ പ്രമുഖ മണി എക്സ് ചേഞ്ചു കളില്‍ ഒന്നായ അഹല്യയുടെ ശൈത്യ കാല ക്യാമ്പയിന്‍ 2023 ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രു വരി 8 വരെ 120 ദിവസം നീണ്ടു നില്‍ക്കും എന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ അഹല്യയിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വര്‍ക്ക് 10 ലക്ഷ്വറി എസ്. യു. വി. കാറുകള്‍ സമ്മാനമായി നല്‍കും.
Ahalia Exchange Winter Promotion 2023-24 has officially started today, 12th October 2023 until 08th February 2024. Customers can win up to 10 Luxury SUV Cars! pic.twitter.com/Rj3uOpihnA
— Ahalia MoneyExchange (@Ahaliaexchange) October 13, 2023
1996-ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യു. എ. ഇ. യില്‍ 30 ശാഖകളുണ്ട്. അഹല്യയുടെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നു എന്നും ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ എന്നിവര്‍ അറിയിച്ചു. FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, expat, പ്രവാസി, സാമ്പത്തികം