
അബുദാബി : രാജ്യത്തിൻറെ ദേശീയ റെയിൽവേ കമ്പനിയായ ഇത്തിഹാദ് റെയിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പായി തന്നെ പ്രത്യേക സർവീസ് നടത്തി. നിലവിലെ സാഹചര്യത്തിൽ വ്യോമ പാതകൾ അടച്ച് വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോൾ സൗദി അതിർത്തിയിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരെ സുരക്ഷിതമായി അബുദാബിയിൽ എത്തിച്ചു കൊണ്ടാണ് ഇത്തിഹാദ് റെയിൽ ചരിത്രത്തിൽ ഇടം നേടിയത്.
അൽ ദഫ്‌റ മേഖലയിലെ ഗുവെയ്‌ഫത്ത് സ്‌റ്റേഷനിൽ നിന്നും അബുദാബിയിലെ അൽ ഫയ സ്റ്റേഷനി ലേക്ക് ആയിരുന്നു ചരിത്രപരമായ ഈ യാത്ര.
വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നത് വരെ അവശ്യനുസരണം കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. Twitter






















