ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തി വെക്കുന്നതിലെ ഇടവേളയില്‍ മാറ്റം വരുത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പ്. കുത്തിവെപ്പ് ആദ്യ ഡോഡ് സ്വീകരിച്ച് 12 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ക്കു ശേഷം ആയിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഈ ഇട വേള 8 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ ആയിട്ടാണ് മാറ്റിയത്.
പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള തല ത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് ഇന്ത്യ യിലും രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള യില്‍ മാറ്റം വരുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍, കൊവാക്‌സിന്‍ കുത്തി വെപ്പിന്‍റെ ഇടവേള യില്‍ മാറ്റം വരുത്തിയിട്ടില്ല. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം