കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

Comments Off on കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

May 28th, 2017

niqab-burqa-purdah-epathram
ലണ്ടന്‍ : ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡി പ്പെന്‍ ഡന്‍സ് പാര്‍ട്ടി. പൊതു തെര ഞ്ഞെടു പ്പിന്റെ ഭാഗ മായി പാര്‍ട്ടി തയ്യാറാ ക്കിയ പ്രകടന പത്രിക യിലാണ് ഇത്തരം ഒരു വാഗ്ദാനം നല്‍കി യിരി ക്കുന്നത്. സൂര്യ പ്രകാശ ത്തില്‍ നിന്നുള്ള ‘വിറ്റാമിന്‍ ഡി’ ലഭിക്കു ന്നതിന് ബുര്‍ഖ തടസ്സം സൃഷ്ടി ക്കുന്നു എന്നുള്ള കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് ബുര്‍ഖ നിരോധി ക്കുന്ന തിനെ പാര്‍ട്ടി ന്യായീ കരിക്കു ന്നത്.

burqa-ban-france-epathram

ആളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന ഇത്തരം വസ്ത്ര ങ്ങള്‍ ആളു കള്‍ തമ്മിലുള്ള വിനിമയ ത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നും ഇത്തരം വസ്ത്രങ്ങള്‍ ആളു കളുടെ തൊഴില്‍ അവസര ങ്ങള്‍ നിഷേധി ക്കുന്നു എന്നും ഉടന്‍ നടക്കാനിരിക്കുന്ന പൊതു തെര ഞ്ഞെടു പ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ബുര്‍ഖ നിരോധനം പ്രാബല്യ ത്തില്‍ കൊണ്ടു വരും എന്നും യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ഇലക്ഷന്‍ മാനി ഫെസ്റ്റോ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

Page 4 of 41234

« Previous Page « കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്
Next » മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha