അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു

November 7th, 2023

logo-law-and-court-lady-of-justice-ePathram

ന്യൂഡൽഹി : ബി. ജെ. പി. സർക്കാർ ഉത്തർ പ്രദേശിലെ സ്ഥല നാമങ്ങള്‍ മാറ്റുന്നത് തുടരുന്നു. അലി ഗഢിന്‍റെ പേര് ഹരിഗഢ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം പാസ്സാക്കി.

അലഹബാദ് എന്ന സ്ഥലപ്പേര്‍ ‘പ്രായാഗ് നഗര്‍’ എന്നും ഫൈസാബാദ് എന്ന പേര്‍ ‘അയോദ്ധ്യ’ എന്നും മുഗൾ സരായി എന്ന സ്ഥലപ്പേര്‍ ‘പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് നഗർ’ എന്നും മാറ്റിയതിന് പിന്നാലെയാണ് അലിഗഢിന്‍റെ പേരു മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയത്. ആഗ്ര എന്ന പേരും മുസഫർ നഗര്‍ എന്ന പേരും പുനർ നാമകരണം ചെയ്യും എന്നും പറയപ്പെടുന്നു.

അലിഗഢിനെ ഹരിഗഢ് എന്ന് പുനർ നാമകരണം ചെയ്യാനുള്ള നിർദ്ദേശം 2021 ൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച് യു. പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് അയച്ചിരുന്നു.

സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേരു മാറ്റം ബി. ജെ. പി. സർക്കാർ തുടരും എന്നും 2019 ൽ മുഖ്യമന്ത്രി ആദിത്യ നാഥ് സൂചിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു

പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി

November 7th, 2023

fire-works-deewali-celebrations-ePathram
ന്യൂഡല്‍ഹി : ദീപാവലി അടക്കമുളള ഉത്സവ നാളു കളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ ക്കും ബാധകം എന്ന് സുപ്രീം കോടതി. വായു – ശബ്ദ മലിനീകരണം കുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുവാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടാണ്  സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദ്രേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പടക്കങ്ങളില്‍ നിരോധിത രാസ വസ്തുക്കളുടെ ഉപയോഗം ഇല്ല എന്ന് ഉറപ്പാക്കാന്‍ 2021 ല്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഇല്ല എന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചത് എന്നും ബെഞ്ച് അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി

ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

September 28th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.

വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.

ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി

September 12th, 2023

kerala-high-court-verdict-no-hartal-without-7-days-notice-ePathram

കൊച്ചി : ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലും ഉള്ള കായിക അഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാന്‍ കഴിയില്ല എന്ന് ഹൈക്കോടതി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ ആര്‍. എസ്. എസ്. ആയുധ പരിശീലനം നടത്തുന്നു എന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ല എന്നു കാണിച്ചു കൊണ്ടാണ് ഭക്തര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഉത്തരവ് പാലിക്കുന്നു എന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

ഇതിനു വേണ്ടതായ സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം നടക്കുന്നുണ്ട് എന്നും ഇത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഈ ക്ഷേത്രം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. Twitter 

- pma

വായിക്കുക: , , , , , , , ,

Comments Off on ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി

മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

Page 7 of 117« First...56789...203040...Last »

« Previous Page« Previous « ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
Next »Next Page » ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha