തിരുവനന്തപുരം : ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം സ്വാഗതാർഹം എന്ന് ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ. പി. അബ്ദുള്ള ക്കുട്ടി. കേരള സംഘ ത്തിന്‍റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാ പരം ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണി യാണ് 2019 ല്‍ പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി യുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസു മായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തില്‍ ആയിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ഇ- ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വി. പി. ജോയ് യുടെ നേതൃത്വത്തില്‍ ഉള്ള കേരള സംഘം ഗുജറാത്തിലേക്ക് പോയത്.