എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

June 26th, 2019

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു. ഇന്ന് പാര്‍ല മെന്റിൽ വച്ച് ബി. ജെ. പി. വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. പി. നഡ്ഡ യിൽ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി അംഗത്വം സ്വീകരിച്ചു. വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

കോണ്‍ഗ്ര സ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. ബി. ജെ. പി. യില്‍ ചേര്‍ന്ന തോ ടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അബ്ദുള്ള ക്കുട്ടി മാധ്യമ ങ്ങളോടു പറഞ്ഞു. മുസ്ലീങ്ങളും ബി. ജെ. പി. യും തമ്മി ലുള്ള അകലം കുറക്കുവാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുമായി അബ്ദുള്ള ക്കുട്ടി കൂടി ക്കാഴ്ച നടത്തിയി രുന്നു. ബി. ജെ. പി. യില്‍ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

June 26th, 2019

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു. ഇന്ന് പാര്‍ല മെന്റിൽ വച്ച് ബി. ജെ. പി. വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. പി. നഡ്ഡ യിൽ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി അംഗത്വം സ്വീകരിച്ചു. വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

കോണ്‍ഗ്ര സ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. ബി. ജെ. പി. യില്‍ ചേര്‍ന്ന തോ ടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അബ്ദുള്ള ക്കുട്ടി മാധ്യമ ങ്ങളോടു പറഞ്ഞു. മുസ്ലീങ്ങളും ബി. ജെ. പി. യും തമ്മി ലുള്ള അകലം കുറക്കുവാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുമായി അബ്ദുള്ള ക്കുട്ടി കൂടി ക്കാഴ്ച നടത്തിയി രുന്നു. ബി. ജെ. പി. യില്‍ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി

June 24th, 2019

baby-feet-child-birth-ePathram
മുംബൈ : വിവാഹ മോചന ഹര്‍ജി യില്‍ തീര്‍പ്പു കാത്തി രിക്കുന്ന യുവതി ക്ക് ഭര്‍ത്താ വില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യ വുമായി കോട തി യില്‍. മഹാ രാഷ്ട്ര സ്വദേശി നിയായ 35 വയസ്സു കാരി യാണ് വിചിത്ര ആവ ശ്യവു മായി കുടുംബ കോടതി യില്‍ എത്തിയത്.

യുവതിയുടെ ആവശ്യം ന്യായം എന്നു കണ്ടെ ത്തിയ കോടതി, സ്ത്രീ യോടും ഭര്‍ത്താ വി നോടും കൗണ്‍സി ലിംഗ് ന്നു വിധേയ മാകാന്‍ നിര്‍ദ്ദേശിച്ചു.

കൂടെ ഒരു കൃത്രിമ ബീജ സങ്കലന ചികിത്സ വിദഗ്ധനു മായി (ഐ. വി. എഫ്.) കൂടിക്കാഴ്ച നടത്തു വാനും കോടതി നിര്‍ദ്ദേശിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കുട്ടി യുടെ മാതാ പിതാക്കളായ ദമ്പതി മാ രുടെ വിവാഹ മോചന ഹര്‍ജി യില്‍ നട പടി കള്‍ പുരോഗ മിച്ചു കൊണ്ടി രിക്കുന്ന തിനിടെ യാണ് യുവതി, ഭര്‍ത്താ വില്‍ നിന്ന് ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യം ഉന്ന യിച്ച് കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധ ത്തി ലൂടെ യോ കൃത്രിമ ബീജ സങ്കലന മാര്‍ഗ്ഗ ത്തിലൂടെ യോ ഗര്‍ഭം ധരിക്കണം എന്നാ യി രുന്നു യുവതി യുടെ ആവശ്യം.

എന്നാല്‍ 2017 മുതല്‍ വിവാഹ മോചനം കാത്തി രിക്കുന്ന തനിക്ക് ഇതില്‍ താല്പ്പര്യം ഇല്ല എന്നും ഇത് നിയമ വിരുദ്ധം എന്നും ആയിരുന്നു ഭര്‍ത്താ വിന്റെ വാദം.

ഇതോടെ യാണ് ബീജ ദാന ത്തി ലൂടെ യുള്ള കൃത്രിമ ഗര്‍ഭ ധാരണ ത്തിനുള്ള സാദ്ധ്യത കോടതി അന്വേ ഷിച്ചത്.

യുവതി യുടെ ആവശ്യം തികച്ചും ന്യായം തന്നെ എന്നു നിരീ ക്ഷിച്ച കോടതി, ഈ വിഷയ ത്തില്‍ ഭര്‍ത്താ വിന്റെ സമ്മതം നിര്‍ണ്ണായകം ആണെന്നും പറഞ്ഞു. എന്നാല്‍ ബീജ ദാനം വഴി യും യുവതി യില്‍ തനിക്ക് കുഞ്ഞ് വേണ്ട എന്നാണ് ഭര്‍ത്താ വിന്റെ നിലപാട്.

- pma

വായിക്കുക: , , , ,

Comments Off on വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി

കുട്ടികളുടെ റിയാലിറ്റി ഷോ : നിയന്ത്രണ ങ്ങളു മായി കേന്ദ്ര സര്‍ക്കാര്‍

June 23rd, 2019

television-music-reality-show-ePathram
ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ക്കു കടുത്ത നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെ ടുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍. ചെറിയ കുട്ടി കളെ ഇത്തരം ഷോ കളി ലൂടെ അവ തരി പ്പിക്കുന്ന രീതി കള്‍ ഉചിത മല്ല എന്ന തിനാല്‍ തന്നെ യാണ് കുട്ടി കളുടെ റിയാ ലിറ്റി ഷോ കള്‍ക്ക് കടി ഞ്ഞാണ്‍ ഇടു വാന്‍ പോകുന്നത് എന്ന് കേന്ദ്ര വാര്‍ ത്താ വിനി മയ പ്രക്ഷേ പണ മന്ത്രാ ലയം വ്യക്ത മാക്കി.

സിനിമ യിലെ നായികാ നായകന്‍ മാര്‍ അഭി നയി ക്കുന്ന ഗാന രംഗ ങ്ങ ളും നൃത്ത ങ്ങ ളും മറ്റും അതേ പടി അനു കരിച്ചു കൊണ്ട് അവ തരി പ്പിക്കുന്നത് കുട്ടികളെ മോശ മാക്കുന്ന പ്രവണ തയാണ് എന്നും ഇതു തുട രു വാന്‍ അനു വദിക്കില്ല എന്നും ഔദ്യോ ഗിക പത്ര ക്കുറി പ്പി ലൂടെ അറിയിച്ചു.

കുട്ടികള്‍ ക്കായുള്ള റിയാലിറ്റി ഷോ കളില്‍ അശ്ലീല ഭാഷാ പ്രയോഗ ങ്ങളോ അക്രമ രംഗ ങ്ങളോ ഉണ്ടാകാന്‍ പാടില്ല എന്നും താക്കീതു നല്‍ കുന്നു. പ്രായ ത്തി നും അതീത മായി കുട്ടി കള്‍ ചെയ്യുന്ന ഇത്തരം അനു കരണ ങ്ങള്‍ അവ രില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്നു എന്നും പത്ര ക്കുറിപ്പില്‍ പറയുന്നു.

ഇക്കാര്യ ത്തില്‍ ചാനലു കാര്‍ പ്രത്യേക ശ്രദ്ധ ചെലു ത്തണം എന്ന താക്കീത് രാജ്യത്തെ എല്ലാ ടെലി വിഷന്‍ ചാനലു കളുടെ മേധാവി കള്‍ക്കും നല്‍കി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ റിയാലിറ്റി ഷോ : നിയന്ത്രണ ങ്ങളു മായി കേന്ദ്ര സര്‍ക്കാര്‍

യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

June 23rd, 2019

binoy_epathram

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

Page 50 of 117« First...102030...4849505152...607080...Last »

« Previous Page« Previous « നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു
Next »Next Page » ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha