പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

August 22nd, 2018

logo-government-of-india-ePathram

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും   നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.

യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.

2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.

വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

August 2nd, 2018

mk-muneer-epathram
തിരുവനന്തപുരം: യു. ഡി. എഫ്. ഏകോപന സമിതി യിൽ നിന്ന് രാജി വെക്കുന്നതിനു മുമ്പ് വി. എം. സുധീരൻ ഘടക കക്ഷി കളു മായി ആലോചി ക്കേണ്ടി യിരുന്നു എന്ന് മുസ്ലീം ലീഗ് നിയമ സഭാ കക്ഷി നേതാവ് എം. കെ. മുനീർ.

സുധീരന്‍റെ പ്രസ്താ വന കൾ മുന്നണിയെ പ്രതി രോധ ത്തിലാക്കിയിട്ടുണ്ട്. പാർട്ടി യിൽ പറയേ ണ്ട തായ കാര്യ ങ്ങൾ പുറത്തു പറഞ്ഞ് വി. എം. സുധീ രൻ അച്ചടക്ക ലംഘനം നടത്തി എന്നും എം. കെ. മുനീർ ആക്ഷേപം ഉന്നയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

August 2nd, 2018

vm-sudheeran-epathram
തിരുവനന്തപുരം : കെ. പി. സി. സി. മുന്‍ പ്രസി ഡണ്ട് വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാ ധി കാര സമിതി യില്‍ നിന്നും രാജി വെച്ചു. നേതൃത്വ ത്തിന് രാജി ക്കത്ത് ഇ – മെയിൽ ചെയ്യുക യായി രുന്നു.

കോൺഗ്രസ്സിന്റെ രാജ്യ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിനു നൽകിയ വിഷയ ത്തിൽ സംസ്ഥാന നേതൃ ത്വ ത്തിന് എതിരെ സുധീരൻ പരസ്യ മായ വിമർശനം ഉന്നയി ച്ചിരുന്നു. ഇത് വിവാദം ആയ തോടെ പാർട്ടി യിൽ പരസ്യ പ്രതികരണം വിലക്കു കയും ചെയ്തു.

രാജ്യസഭാ സീറ്റ് വിഷയ ത്തിൽ കോണ്‍ഗ്രസ്സ് അണി കൾ ക്ക് ഇടയിൽ ശക്ത മായ പ്രതിഷേധം ഉണ്ടായി എന്നും അതു പരി ഹരി ക്കുവാ നുള്ള നട പടി കള്‍ നേതൃത്വം സ്വീകരിച്ചില്ല എന്നും വിമർ ശിച്ച ശേഷ മാണ് സുധീരൻ രാജി വെച്ചത്

- pma

വായിക്കുക: , , ,

Comments Off on വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

Comments Off on ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

Page 70 of 116« First...102030...6869707172...8090100...Last »

« Previous Page« Previous « യു. എ. ഇ. യിൽ വേനൽ മഴ
Next »Next Page » പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha