കൊച്ചി : ഒരു അഡാർ ലവ് എന്ന ചിത്ര ത്തിലെ ‘മാണിക്യ മല രായ പൂവി’ എന്ന ഗാനം മത വികാരം വ്രണ പ്പെ ടുത്തി എന്ന പരാതി യിൽ റജി സ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ട് പ്രിയാ വാര്യര്‍ സുപ്രീം കോടതി യെ സമീപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന താണ് കേസ് എന്നു പ്രിയ ഹർജിയിൽ വ്യക്ത മാക്കി. ചിത്രീകരണം നടക്കുന്ന സിനിമ യുടെ ഉള്ളടക്കം മത വികാര ത്തിന് എതിരാണ് എന്ന വാദം ശരിയല്ല എന്നും തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. എെ. ആർ. റദ്ദാ ക്കണം എന്നും ഹരജി യിൽ ചൂണ്ടി കാണിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ പി. എം. എ. ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ വരി കൾക്കു തലശ്ശേരി കെ. റഫീഖ് ഈണം നൽകി ആകാശ വാണി യിലും ദൂര ദര്‍ശ നിലും പാടി അവതരിപ്പിച്ച ഈ ഗാനം പിന്നീട് എരഞ്ഞോളി മൂസ്സ ഉൾപ്പെടെ യുള്ള ഗായകര്‍ ആല പിച്ചിരുന്നു.
കഴിഞ്ഞ നാല്പതു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാ സ്വാദ കരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ”മാണിക്യ മലര്‍” ഷാൻ റഹ്മാന്റെ സംഗീത ത്തിൽ വിനീത് ശ്രീനി വാസൻ ആലപിച്ച് സിനിമ യില്‍ ഉള്‍പ്പെടുത്തിയ ഗാന രംഗ ത്തി ന്റെ ചിത്രീകരണവും ഇന്റര്‍ നെറ്റില്‍ തരംഗ മായി മാറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മനുഷ്യാവകാശം, വിവാദം, സിനിമ, സുപ്രീംകോടതി, സ്ത്രീ