കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമ കൾ നടത്തി വരുന്ന സമരം തീർക്കുവാനായി ഗതാ ഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഞായറാഴ്ച വൈകുന്നേരം ബസ്സുടമ കളു മായി ചര്‍ച്ച നടത്തും.
നിരക്ക് വർദ്ധിപ്പിക്കണം എന്നുള്ള ബസ്സുടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് ഏട്ട് രൂപ യായി വർദ്ധിപ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചിരുന്നു.
എന്നാൽ, മിനിമം ചാര്‍ജ്ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും പത്തു രൂപ യാക്കി ഉയര്‍ ത്തണം എന്ന ആവശ്യം ഉന്നയി ച്ചാണ് ഇപ്പോൾ സ്വകാര്യ ബസ്സ് സമരം നടക്കു ന്നത്. മാത്ര മല്ല വിദ്യാര്‍ത്ഥി കളുടെ സൗജന്യ നിരക്ക് 5 രൂപ യാക്കി ഉയർത്തുക അടക്ക മുള്ള ആവശ്യ ങ്ങളും മുൻ നിറുത്തി യാണ് ബസ്സുടമ കൾ ചർച്ചക്ക് ഒരുങ്ങു ന്നത്. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴി ക്കോട് ഗസ്റ്റ് ഹൗസി ലാണ് ചര്‍ച്ച നടക്കുക.
എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ച അല്ലാ എന്ന് ഗതാഗത മന്ത്രി യുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, ഗതാഗതം, പ്രതിരോധം, മനുഷ്യാവകാശം, സാമ്പത്തികം