തിരുവനന്തപുരം : ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ച് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് നമ്പി നാരായണന്‍.
സി. ബി. ഐ. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമെ നീതി കിട്ടി എന്നു പറയാൻ കഴിയൂ. സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരി ക്കുകയായി രുന്നു അദ്ദേഹം.
രാജ്യത്തിന്റെ ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ പദ്ധതി ചാരക്കേസ് വന്നതോടെ പിന്നിലായി. 1999 ൽ പ്രാവര്‍ത്തികം ആവേണ്ടി യിരുന്ന പദ്ധതി, 15 വര്‍ഷ ങ്ങള്‍ കഴിഞ്ഞ് 2014 ല്‍ ആണ് ശരിയായത് എന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ചാരക്കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ പുറത്തു വരട്ടെ എന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ എന്നും നമ്പി നാരായണന്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മനുഷ്യാവകാശം, വിവാദം, സാമൂഹികം