കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

May 9th, 2019

supreme-court-epathram

ദില്ലി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.

തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

February 19th, 2018

omar-lulu-adar-love-eye-brow-girl-priya-varrier-complaint-to-censor-board-ePathram
കൊച്ചി : ഒരു അഡാർ ലവ് എന്ന ചിത്ര ത്തിലെ ‘മാണിക്യ മല രായ പൂവി’ എന്ന ഗാനം മത വികാരം വ്രണ പ്പെ ടുത്തി എന്ന പരാതി യിൽ റജി സ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ട് പ്രിയാ വാര്യര്‍ സുപ്രീം കോടതി യെ സമീപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന താണ് കേസ് എന്നു പ്രിയ ഹർജിയിൽ വ്യക്ത മാക്കി. ചിത്രീകരണം നടക്കുന്ന സിനിമ യുടെ ഉള്ളടക്കം മത വികാര ത്തിന് എതിരാണ് എന്ന വാദം ശരിയല്ല എന്നും തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. എെ. ആർ. റദ്ദാ ക്കണം എന്നും ഹരജി യിൽ ചൂണ്ടി കാണിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ പി. എം. എ. ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ വരി കൾക്കു തലശ്ശേരി കെ. റഫീഖ്  ഈണം നൽകി ആകാശ വാണി യിലും ദൂര ദര്‍ശ നിലും പാടി അവതരിപ്പിച്ച ഈ ഗാനം പിന്നീട് എരഞ്ഞോളി മൂസ്സ ഉൾപ്പെടെ യുള്ള ഗായകര്‍ ആല പിച്ചിരുന്നു.

കഴിഞ്ഞ നാല്പതു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാ സ്വാദ കരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ”മാണിക്യ മലര്‍” ഷാൻ റഹ്മാന്റെ സംഗീത ത്തിൽ വിനീത് ശ്രീനി വാസൻ ആലപിച്ച് സിനിമ യില്‍ ഉള്‍പ്പെടുത്തിയ ഗാന രംഗ ത്തി ന്റെ ചിത്രീകരണവും ഇന്റര്‍ നെറ്റില്‍ തരംഗ മായി മാറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഡറേഷന്‍ വിഷയം ഗൌരവം ഉള്ളതെന്ന് സുപ്രീം കോടതി

May 15th, 2010

ജഡ്ജിമാരെ നിയമിക്കുവാനായി കേരള ഹൈക്കോടതി നടത്തിയ പരീക്ഷയില്‍ മോഡറേഷന്‍ നല്‍കിയത് ഗൌരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. പരാതിക്കാര്‍ക്ക് തുടര്‍ നടപടി കള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാലാഴ്ച ക്കുള്ളില്‍ ഇതിനായുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

2007-ല്‍ നടത്തിയ പരീക്ഷയില്‍ 20 മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയെന്നും, ഇതു മൂലം അനര്‍ഹരായവര്‍ ജഡ്ജിമാരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ഇത് പരാതിക്കാരായ പലര്‍ക്കും അവസരം നഷ്ടപ്പെ ടുത്തുവാന്‍ ഇടയാക്കിയെന്നും പരാതിയില്‍ ചൂണ്ടി ക്കാട്ടിയിരുന്നു. കേസിന്റെ ഗൌരവം കണക്കിലെടുത്ത്, എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കസ്റ്റഡി മരണം – 12 പോലീസുകാര്‍ പ്രതികള്‍
ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine