മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

July 16th, 2018

rain-in-kerala-monsoon-ePathram
തൃശൂർ : ശക്ത മായ മഴ യില്‍ കേരളം വിറങ്ങ ലിച്ചു. ജില്ല യിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂ ക്കു കളി ലെ സി. ബി. എസ്‌. ഇ., ഐ. സി. എസ്‌. ഇ. ഉള്‍പ്പെടെ യുള്ള വിദ്യാ ഭ്യാസ സ്ഥാപ ന ങ്ങൾ ക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പോലീസ് കസ്റ്റഡി യില്‍ എടുത്ത എസ്. ഡി. പി. ഐ. നേതാക്കളെ വിട്ട യച്ച തിനാല്‍ ചൊവ്വാഴ്ച സംസ്ഥാന ത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ ത്താല്‍ എസ്. ഡി. പി. ഐ. പിന്‍ വലിച്ചു. പോലീസ് വേട്ട യില്‍ പ്രതിഷേ ധിച്ച് സംസ്ഥാന വ്യാപക മായി ചൊവ്വാഴ്ച കരിദിനം ആചരിക്കും.

മൂന്നു ദിവസ ങ്ങളായി തുടരുന്ന മഴ ക്കെടുതി യില്‍ വിവിധ ജില്ല കളിലായി പത്തു മരണ ങ്ങളും നിരവധി നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്ത മായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ല കളിലെ പ്രൊഫഷണൽ കോളേജു കൾ ഉൾപ്പെടെ യുളള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ ക്കും ആല പ്പുഴ ജില്ല യിലെ അമ്പലപ്പുഴ, ചേർത്തല, കുട്ട നാട്, കാർത്തിക പ്പള്ളി താലൂ ക്കുക ളിലെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും ചൊവ്വാ ഴ്ച അവധി ആയി രിക്കും. ഈ അവധി ക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.

മഹാത്മാ ഗാന്ധി സർവ്വ കലാ ശാല ജൂലായ് 17 ന് നട ത്തുവാന്‍ തീരുമാനി ച്ചിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്.

എറണാകുളത്ത് റെയില്‍ വേ ട്രാക്കു കള്‍ വെള്ള ത്തി നടി യില്‍ ആയതിനാല്‍ ട്രെയിന്‍ ഗതാ ഗതം താറു മാറാ യി. തകരാറി ലായ സിഗ്‌നല്‍ സംവിധാനം പൂര്‍വ്വ സ്ഥിതിയി ലാകു വാന്‍ കൂടുതല്‍ സമയം വേണ്ടി വരും.

- pma

വായിക്കുക: , , , , , , , , ,

Comments Off on മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍

July 16th, 2018

hartal-idukki-epathram
കൊച്ചി : എസ്. ഡി. പി. ഐ. നേതാക്കളെ പോലീസ് കസ്റ്റഡി യില്‍ എടുത്ത തില്‍ പ്രതി ഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹർത്താല്‍. പാല്‍, പത്രം, ആശു പത്രി എന്നി വയെ ഹര്‍ത്താലില്‍ നിന്നും ഒഴി വാക്കി യിട്ടുണ്ട്.

മഹാരാജാസിലെ അഭിമന്യു വധവു മായി ബന്ധ പ്പെട്ട കേസിൽ വിശ ദീകരണം നൽകുവാനായി കൊച്ചി പ്രസ്സ് ക്ലബ്ബി ല്‍ വാര്‍ത്താ സമ്മേളന ത്തിനായി എത്തിയ എസ്. ഡി. പി. ഐ. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസി ഡണ്ട് എം. കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡണ്ട് വി. കെ. ഷൗക്കത്തലി എന്നീ നേതാ ക്കളെ യാണ് കസ്റ്റഡി യില്‍ എടുത്തി രുന്നത്.

അഭിമന്യു വധ ത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരി തിരി വിനാണ് സംസ്ഥാന സര്‍ ക്കാര്‍ ശ്രമി ക്കുന്നത് എന്നും കേസ് അന്വേഷണം ശരി യായ വിധ ത്തിലല്ല നട ക്കുന്നത് എന്നിങ്ങനെ യുള്ള കാര്യ ങ്ങൾ വാർത്താ സമ്മേളന ത്തില്‍ നേതാക്കൾ ആരോപിച്ചു.

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍

രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന

July 14th, 2018

shiv-sena-chief-uddhav-thackeray-ePathram
പൂനെ : അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണം വൈ കുന്ന തില്‍ ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.

നോട്ടു നിരോധി ക്കുവാ നുള്ള തീരുമാനം അതി വേഗം എടുത്തവര്‍ എന്തു കൊണ്ട് രാമ ക്ഷേത്രം നിര്‍മ്മി ക്കു വാ നുള്ള തീരു മാന ത്തിനു വൈ കുന്നു എന്നാണു ഉദ്ധവ് താക്കറെ യുടെ ചോദ്യം.

തെരഞ്ഞെടുപ്പിന് മുന്‍പ് രാമ ക്ഷേത്ര നിര്‍മ്മാണം ആരം ഭിക്കും എന്നാണ് ബി. ജെ. പി. പറ യുന്നത്.’ഏതു തെര ഞ്ഞെടു പ്പിന് മുന്‍പ്…? 2019 ലെ തെരഞ്ഞെടുപ്പോ അതോ 2050 ലെ തെരഞ്ഞെടുപ്പോ’ എന്ന് ശിവസേനാ തലവന്‍ പരിഹസിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ ആരം ഭിക്കും എന്ന് തെലങ്കാനയിൽ വെച്ച് അമിത് ഷാ പ്രഖ്യാപി ച്ചിരുന്ന തായി മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബി. ജെ. പി. ഇതു നിഷേധിച്ചു.

ഇത്തരമൊരു വിഷയം പാര്‍ട്ടി യുടെ അജണ്ടയില്‍ പോലും ഇല്ലെന്നും ബി. ജെ. പി. ഔദ്യോ ഗിക ട്വിറ്ററില്‍ വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന

തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു

July 14th, 2018

babri-masjid-aodhya-issue-ePathram ന്യൂഡൽഹി : അടുത്ത ലോക് സഭാ തെര ഞ്ഞെടു പ്പിനു മുൻപ് അയോദ്ധ്യ യിൽ രാമ ക്ഷേത്ര നിർ മ്മാണം ആരം ഭിക്കും എന്ന് ബി. ജെ. പി. പ്രസി ഡണ്ട് അമിത് ഷാ പറഞ്ഞു എന്ന വാർത്ത കളെ നിഷേധിച്ചു കൊണ്ട് ബി. ജെ. പി. രംഗത്ത്.

‘ഇന്നലെ തെലങ്കാനയിൽ ബി. ജെ. പി. അദ്ധ്യ ക്ഷൻ അമിത് ഷാ രാമ ക്ഷേത്ര ത്തെ സംബ ന്ധിച്ചു യാതൊരു പരമാർശ ങ്ങളും നടത്തി യിട്ടില്ല. ഇതു സംബന്ധിച്ചു ചില മാധ്യമ ങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധ മാണ്. ഇങ്ങനെ ഒരു കാര്യം അജൻഡ യിൽ പോലും ഇ ല്ല’ പാര്‍ട്ടി യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജി ലാണ് ഇക്കാര്യം കുറിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു

ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം

July 10th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ നമ്പി നാരാ യണന് നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി. കേസ് അന്വേ ഷിച്ച ഉദ്യോഗ സ്ഥര്‍ ക്ക് എതിരെ നട പടി വേണം എന്നാ വശ്യ പ്പെട്ട് നമ്പി നാരാ യണൻ സമർപ്പിച്ച ഹർജി യില്‍ വാദം കേൾ ക്കുക യായിരുന്നു കോടതി.

മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, വിരമിച്ച എസ്. പി. മാരായ കെ. കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി വേണം എന്നാണ് നമ്പി നാരായണന്‍ ഹര്‍ജി യില്‍ പ്രധാന മായും ആവശ്യ പ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി യുടെ സിംഗിള്‍ ബെഞ്ച് റദ്ദാ ക്കിയി രുന്നു. അതിന് എതിരെ യാണ് നമ്പി നാരയണന്‍ സുപ്രീം കോടതി യെ സമീപി ച്ചത്.

കൂടാതെ കേസിലെ ഗൂഢാ ലോചന സംബന്ധിച്ച് പ്രത്യേക അന്വേ ഷണം വേണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടി ട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റി എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു എന്നും ഹര്‍ജി യില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കു വാനാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സംശയ ത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നത പദവി യില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനെ ആണെ ന്നും കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , ,

Comments Off on ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം

Page 71 of 117« First...102030...6970717273...8090100...Last »

« Previous Page« Previous « നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല
Next »Next Page » അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha