ടോക്കിയോ : ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണ ത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യ വാര മാണു സംഭവം. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട സെപ്റ്റം ബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീ ക്ഷണ ത്തിനു പിന്നാലെ യായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നട ത്തിയ ആറാം ആണവ പരീക്ഷണമാണ് അപ കട ത്തിന്റെ മൂല കാരണം എന്നാണ് കണക്കു കൂട്ടുന്നത്.
1945 ല്‍ അമേരിക്ക ഹിരോഷിമ യില്‍ ഇട്ട ആറ്റം ബോംബി നെക്കാള്‍ ആറ്ഇരട്ടി ശക്തിയുള്ള ഹൈഡ്ര ജന്‍ ബോംബ് ആണ് ഉത്തര കൊറിയ സെപ്റ്റം ബറില്‍ പരീ ക്ഷിച്ചത്.
ആദ്യം ഉണ്ടായ അപകട ത്തില്‍ ഏക ദേശം100 ആളു കളാണ് കൊല്ല പ്പെട്ടത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോ ഗമി ക്കുന്ന തിനിടെ വീണ്ടും ടണല്‍ തകരു ക യായിരുന്നു. ഇതേ തുടര്‍ന്നാണ് മരണ സംഖ്യ 200 ആയി ഉയര്‍ന്നത്.
ജപ്പാൻ തലസ്ഥാന മായ ടോക്കിയോ വിൽ പ്രവർത്തി ക്കുന്ന ആസാഹി ടി. വി. യാണു പേരു വെളിപ്പെടു ത്തു വാൻ തയ്യ റാ കാത്ത ഉത്തര കൊറി യൻ അധികൃ തരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.